- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ പുതിയ വിസ പരിഷ്കരണം ആഗസ്റ്റ് മുതൽ; പുതിയ വിസ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും
അബുദാബി: യുഎഇ വിസ സംവിധാനങ്ങൾ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം. ആഗസ്ത് ആദ്യവാരത്തോടെ യു.എ.ഇയിൽ പുതിയ വിസ നിരക്ക് പരിഷ്‌ക്കരണം നിലവിൽ വരുമെന്നാണ് സൂചന. പുതിക്കിയ വിസ നിരക്കുകൾ ദിവസങ്ങൾക്കുള്ളിൽ സർക്കാർ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഈ വർഷത്തെ ഇരുപത്തി രണ്ടാമത് മന്ത്രിസഭ
അബുദാബി: യുഎഇ വിസ സംവിധാനങ്ങൾ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം. ആഗസ്ത് ആദ്യവാരത്തോടെ യു.എ.ഇയിൽ പുതിയ വിസ നിരക്ക് പരിഷ്‌ക്കരണം നിലവിൽ വരുമെന്നാണ് സൂചന. പുതിക്കിയ വിസ നിരക്കുകൾ ദിവസങ്ങൾക്കുള്ളിൽ സർക്കാർ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഈ വർഷത്തെ ഇരുപത്തി രണ്ടാമത് മന്ത്രിസഭാ തീരുമാനമായാണ് വിസാ നിരക്ക് പരിഷ്‌ക്കരണം നടപ്പിലാക്കുന്നത്. വിദേശികൾക്ക് യു.എ.ഇയിൽ വരുന്നതിനും താമസിക്കുന്നതനുമുള്ള നിയന്ത്രണങ്ങൾക്കും ഇതോടെ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നിലേറെ തവണ യു.എ.ഇ സന്ദർശിക്കുന്നതിനുള്ള ബിസിനസ് വിസകളും പഠനത്തിനായുള്ള വിസകളും പുതിയ പരിഷ്‌ക്കരണത്തിലൂടെ നിലവിൽ വരും.
അടുത്തമാസം മുതൽ പുതിയ സംവിധാനം പ്രാവർത്തികമാക്കാനാണ് നീക്കം. ബിസിനസ് വിഭാഗത്തിൽ സന്ദർശക വിസയ്ക്കു മൾട്ടിപ്പിൾ എൻട്രി അനുവദിക്കുന്നത് ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങളുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം ആക്ടിങ് അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖലീഫ ഹറേബ് അൽ ഖാലിൽ അറിയിച്ചു. മന്ത്രിസഭാ തീരുമാനം നമ്പർ 222014 പ്രകാരമാണു പുതിയ നടപടികൾ.
വിദേശികളുടെ എൻട്രി വീസ, താമസ വീസ തുടങ്ങിയവ സംബന്ധിച്ച് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിസാ നടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനുളള നിക്കത്തിന്റെ ഭാഗമായാണ് പുതിയ സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതെന്നും യുഎഇ അധികൃതർ വ്യക്തമാക്കി.