യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ലൈൻ മാറുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികളുമായി ദുബായ് പൊലീസ്.നിയമലംഘനം നടത്തുന്നവരിൽ നിന്ന് 1400 ദിർഹം പിഴ ഈടാക്കും.

അപ്രതീക്ഷിതമായി ലൈൻ മാറുന്നതാണ് വ്യാപകമായ റോഡപകടങ്ങളുടെ പ്രധാന കാരണമെന്ന് ദുബായ് പോൾസ് വിലയിരുത്തുന്നു. പെട്ടെന്ന് ലൈൻ മാറി വാഹനങ്ങൾ മുന്നിൽ വന്നു കയറുമ്പോൾ മുൻപിലെ വാഹനത്തിൽ ഇടിക്കുകയോ, പെട്ടെന്നുള്ള ബ്രേക്കിങ്ങിൽ വാഹനം മറിയുകയോ, പുറകിൽ മറ്റു വാഹനം വന്നിടിക്കുകയോ ആകും ചെയ്‌തേക്കാം.

ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കാതെ വാഹനം ലൈൻ മാറിയാൽ 1400 ദിർഹമാണ് പിഴ. ഇതോടൊപ്പം ഡ്രൈവർക്ക് നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.ജൂലൈയിൽ പുതുക്കിയ ട്രാഫിക് നിയമമനുസരിച്ചാണ് ട്രാഫിക് പിഴ ചുമത്തുന്നത്. ഇതനുസരിച്ച് പെട്ടെന്ന് ട്രാക്ക് മാറുന്നതിന് 1000 ദിർഹവും ഇന്ഡിക്കേറ്ററുകൾ പ്രവർത്തിപ്പിക്കാത്തതിന് 400 ദിർഹവുമാണ് പിഴ