ട്രാഫിക് നിയമലംഘനങ്ങൾ പതിവായി ലഭിക്കുന്നവരാണോ നിങ്ങൾ. എന്നാൽ പണി പിറകേ വരുമെന്ന് ഉറപ്പ്. 6000 ദിർഹമിൽ അധികം ട്രാഫിക് ഫൈൻ വരുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് അധികൃതർ.അനുവദിച്ച വേഗപരിധിയെക്കാൾ സ്പീഡിൽ പോകുന്ന വാഹനങ്ങൾക്ക് 3000 ദിർഹമാണ് ഇവിടത്തെ പിഴ. അങ്ങനെ രണ്ട് തവണ നിയമലംഘനം നടത്തുന്ന വാഹനവും ഡ്രൈവറും വാണ്ടഡ് ലിസ്റ്റിൽ പെടും.

വാണ്ടഡ് പട്ടികയിൽ പെടുന്ന വാഹനങ്ങൾക്കും അതിന്റെ ഉടമയ്ക്കും രക്ഷപ്പെടുക എളുപ്പമാവില്ലെന്നും പൊലീസ് പറയുന്നു. അമിത വേഗത, വാഹനങ്ങൾക്കിടയിൽ ആവശ്യത്തിന് അകലം പാലിക്കാതിരിക്കൽ, ട്രക്കുകൾ അമിതഭാരം കയറ്റൽ, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ് ദുബയിലെ വാഹനാപകടങ്ങളിലെ പ്രധാന വില്ലനായി പ്രവർത്തിക്കുന്നത്.

നിയമലംഘനം നടത്തിയാൽ ഉടൻ രാജ്യത്തെ രേഖകളിലെല്ലാം വാഹനവും അതിന്റെ ഉടമയും ഉടനെ പിടിയിലാവേണ്ട കുറ്റം ചെയ്തവർ എന്ന പട്ടികയിലാവും. എമിറേറ്റ്‌സ് ഐ.ഡിയിലും വിസയിലുമെല്ലാം ഈ വിവരം ചേർക്കപ്പെടും. പിഴ നൽകാതെ രാജ്യത്തിന് പുറത്തുപോകാൻ അനുവദിക്കുകയുമില്ല.