- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുത്തനെ ഉയർത്തുന്നു;അമിത വേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ജൂലൈ ഒന്ന് മുതൽ കനത്ത പിഴ
ദുബായ്: ദുബായിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ വർധിപ്പിച്ചു. പരിഷ്‌ക്കരിച്ച ട്രാഫിക് നിയമങ്ങൾ 2017 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുന്നതോടെയാണ് പിഴ ഉയരുക. അമിത വേഗതയിൽ വാഹനമോടിക്കുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും പിഴ തുക വർദ്ധിപ്പിക്കുന്നത്. 19 പുതിയ നിയമങ്ങളും നിലവിലുള്ള 29 നിയമങ്ങളിൽ കൂട്ടിച്ചേർക്കലുമായാണ് ഫെഡറൽ നിയമത്തിൽ ഭേദഗതി വരുത്തുന്നത്. നിർദിഷ്ട വേഗപരിധിയെക്കാൾ മണിക്കൂറിൽ 60 കിലോമീറ്റർ മറികടന്നാൽ 2000 ദിർഹമാണ് പിഴ. നിലവിൽ ആയിരം ദിർഹമായിരുന്നു. ഈ റോഡിൽ 80 കിലോമീറ്റർ അധിക വേഗത്തിലാണ് ഓടിയതെങ്കിൽ പിഴ മൂവായിരമായി വർധിക്കും. ഏറ്റവും കൂടുതൽ ജീവൻ അപഹരിക്കുന്ന അമിത വേഗവും പെട്ടെന്നുള്ള ലെയ്ൻ മാറ്റത്തിനും കടുത്ത ശിക്ഷയാണ് ഭേദഗതിയിലുള്ളത്. മഞ്ഞ വര മറികടക്കുന്ന വാഹനങ്ങൾക്കുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്. ഇതുൾപെടെ 19 നിയമലംഘനങ്ങൾക്കുള്ള പിഴയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. രാജ്യാന്തര നിയമമനുസരിച്ച് വാഹനാപകടങ്ങളും മരണ നിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരമെന്ന് ദുബായ് പൊലീസ
ദുബായ്: ദുബായിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ വർധിപ്പിച്ചു. പരിഷ്‌ക്കരിച്ച ട്രാഫിക് നിയമങ്ങൾ 2017 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുന്നതോടെയാണ് പിഴ ഉയരുക. അമിത വേഗതയിൽ വാഹനമോടിക്കുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും പിഴ തുക വർദ്ധിപ്പിക്കുന്നത്. 19 പുതിയ നിയമങ്ങളും നിലവിലുള്ള 29 നിയമങ്ങളിൽ കൂട്ടിച്ചേർക്കലുമായാണ് ഫെഡറൽ നിയമത്തിൽ ഭേദഗതി വരുത്തുന്നത്.
നിർദിഷ്ട വേഗപരിധിയെക്കാൾ മണിക്കൂറിൽ 60 കിലോമീറ്റർ മറികടന്നാൽ 2000 ദിർഹമാണ് പിഴ. നിലവിൽ ആയിരം ദിർഹമായിരുന്നു. ഈ റോഡിൽ 80 കിലോമീറ്റർ അധിക വേഗത്തിലാണ് ഓടിയതെങ്കിൽ പിഴ മൂവായിരമായി വർധിക്കും.
ഏറ്റവും കൂടുതൽ ജീവൻ അപഹരിക്കുന്ന അമിത വേഗവും പെട്ടെന്നുള്ള ലെയ്ൻ മാറ്റത്തിനും കടുത്ത ശിക്ഷയാണ് ഭേദഗതിയിലുള്ളത്. മഞ്ഞ വര മറികടക്കുന്ന വാഹനങ്ങൾക്കുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്. ഇതുൾപെടെ 19 നിയമലംഘനങ്ങൾക്കുള്ള പിഴയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
രാജ്യാന്തര നിയമമനുസരിച്ച് വാഹനാപകടങ്ങളും മരണ നിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.