- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ വിസ സംബന്ധമായ ഇടപാടുകൾക്ക് ഇനി ഇമിഗ്രേഷൻ ഓഫീസ് കയറിയിറങ്ങേണ്ട; സന്ദർശക വിസയടക്കമുള്ള എല്ലാ സേവനങ്ങളും ഇനി ടൈപ്പിങ് സെന്ററുകൾ വഴി
ദുബായിലെ വിസ സംബന്ധമായ ഇടപാടുകൾക്ക് ഇനി ഇമിഗ്രേഷൻ ഓഫീസ് കയറിയിറങ്ങേണ്ട. വിസിറ്റിങ് വിസ അടക്കമുള്ള സേവനങ്ങൾ ടൈപ്പിങ് സെന്ററുകൾ വഴിയാക്കികൊണ്ടുള്ള പദ്ധതിക്ക് യുഎഇയൽ തുടക്കമായി. ജിഡിആർഎഫ്എയുമായി ബന്ധപ്പെട്ട എല്ല സേവനങ്ങളും ടൈപ്പിങ് സെന്ററുകളിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വിസ പുതുക്കുന്നതും റദ്ദാക്കുന്നതും ഉൾപ്പെടെ എല്ലാ സേവനങ്ങളും ഇനി മുതൽ ടൈപ്പിങ് സെന്ററുകൾ വഴി ലഭ്യമാകുമെന്ന് ദുബായി താമസകുടിയേറ്റ വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. താമസകുടിയേറ്റവകുപ്പിന്റെ മറ്റ് ബ്രാഞ്ചുകളും ഇക്കാര്യത്തിനായി ഇനി സന്ദർശിക്കേണ്ട. താമസകുടിയേറ്റ വകുപ്പിന്റെ അംഗീകാരം ഉള്ള ടൈപ്പിങ് സെന്ററുകളെയാണ് ഇക്കാര്യങ്ങൾക്കായി ഇനി ആശ്രയിക്കേണ്ടത്. താമസകുടിയറ്റ വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകൾ വേഗത്തിലാക്കുന്നതിനായാണ് നടപടി. ടൈപ്പിങ് സെന്റുകളിലെ ഇടപാടുകൾക്ക് ഫോൺ നമ്പരുകൾ അടക്കം കൃത്യമായി വിവരങ്ങൾ നൽകണം എന്നും താമസകുടിയേറ്റ വകുപ്പ് അധികൃതർ അറിയിച്ചു. സന്ദർശക വിസക്ക് അപേക്ഷിക്കുക, താമസ വിസക്ക്
ദുബായിലെ വിസ സംബന്ധമായ ഇടപാടുകൾക്ക് ഇനി ഇമിഗ്രേഷൻ ഓഫീസ് കയറിയിറങ്ങേണ്ട. വിസിറ്റിങ് വിസ അടക്കമുള്ള സേവനങ്ങൾ ടൈപ്പിങ് സെന്ററുകൾ വഴിയാക്കികൊണ്ടുള്ള പദ്ധതിക്ക് യുഎഇയൽ തുടക്കമായി. ജിഡിആർഎഫ്എയുമായി ബന്ധപ്പെട്ട എല്ല സേവനങ്ങളും ടൈപ്പിങ് സെന്ററുകളിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
വിസ പുതുക്കുന്നതും റദ്ദാക്കുന്നതും ഉൾപ്പെടെ എല്ലാ സേവനങ്ങളും ഇനി മുതൽ ടൈപ്പിങ് സെന്ററുകൾ വഴി ലഭ്യമാകുമെന്ന് ദുബായി താമസകുടിയേറ്റ വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. താമസകുടിയേറ്റവകുപ്പിന്റെ മറ്റ് ബ്രാഞ്ചുകളും ഇക്കാര്യത്തിനായി ഇനി സന്ദർശിക്കേണ്ട. താമസകുടിയേറ്റ വകുപ്പിന്റെ അംഗീകാരം ഉള്ള ടൈപ്പിങ് സെന്ററുകളെയാണ് ഇക്കാര്യങ്ങൾക്കായി ഇനി ആശ്രയിക്കേണ്ടത്.
താമസകുടിയറ്റ വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകൾ വേഗത്തിലാക്കുന്നതിനായാണ് നടപടി. ടൈപ്പിങ് സെന്റുകളിലെ ഇടപാടുകൾക്ക് ഫോൺ നമ്പരുകൾ അടക്കം കൃത്യമായി വിവരങ്ങൾ നൽകണം എന്നും താമസകുടിയേറ്റ വകുപ്പ് അധികൃതർ അറിയിച്ചു.
സന്ദർശക വിസക്ക് അപേക്ഷിക്കുക, താമസ വിസക്ക് അപേക്ഷിക്കുക, വിസ പുതുക്കുക, വിസ റദ്ദാക്കുക തുടങ്ങിയ സേവനങ്ങൾക്കെല്ലാം ഇനി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള ടൈപ്പിങ് സെന്ററുകളിൽ എത്തിയാൽ മതിയാകും. നേരത്തെ ഇതിനെല്ലാം താമസ കുടിയേറ്റ വകുപ്പിന്റെ ഓഫിസുകളിലെത്തി അപേക്ഷ നൽകണമായിരുന്നു.
വിസക്കായുള്ള അപേക്ഷകൾ പൂരിപ്പിക്കലും സമർപ്പിക്കലും ഇനി ടൈപ്പിങ് സെന്ററുകളിൽ മാത്രമായിരിക്കും. ഫോൺ നമ്പറും വിലാസവും ഇമെയിലും അടക്കമുള്ള കൃത്യമായ വിവരങ്ങൾ അപേക്ഷക്കൊപ്പം നൽകണം. സന്ദർശക വിസകൾ ഇമെയിലിലും താമസ വിസകൾ കൊറിയറിലും അപേക്ഷകർക്ക് എത്തിച്ചുകൊടുക്കും.