ദുബായ്: താമസ വിസയിൽ ഉള്ളവർ ആറു മാസത്തിലധികം ദുബായിൽ നിന്ന് വിട്ടു നിന്നാൽ വിസ അസാധുവാകുമെന്നും ഈ നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും താമസ കുടിയേറ്റ വകുപ്പ് അധികൃതർ വ്യക്തമാക്കി.വിസ നിയമങ്ങൾ പരിഷ്‌കരിച്ചപ്പോൾ ഈ വ്യവസ്ഥയിൽ മാറ്റം വന്നു എന്ന് പ്രച്ചരണങ്ങൾ ഉണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് ആറു മാസ കാലയളവ് എന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടില്ല എന്ന് അറിയിച്ചു കൊണ്ട് താമസ കുടിയേറ്റ വകുപ്പ് അധികൃതർ രംഗത്തെത്തിയത്.

ആറു മാസത്തിലധികം യു എ ഇ ക്ക് പുറത്ത് താമസിച്ചാൽ അത്തരക്കാരുടെ വിസ അസാധുവാകും.വിസ അസാധുവാകുന്നത് തടയാൻ ദുബായിക്ക് ഒരു സംവിധാനമില്ല .എക്‌സിക്യുറ്റീവ് നിയമാവലിയുടെ അറുപത്തി ഒന്നാം അനുച്ചേദത്തിൽ ഇക്കാര്യം വ്യക്തക്കിയിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു.

സ്വദേശികളുടെ വിദേശികളായ ഭാര്യമാർ ,വിദേശ പഠനത്തിന് പോകുന്ന യു എ ഇ വിദ്യാർത്ഥികളുടെ സഹായികൾ എന്നിവർക്ക് ആറു മാസ കാലയളവ് എന്ന നിയമം ബാധകമല്ല. വിദഗ്ധ ചികിത്സയ്ക്കായി യു എ ഇ യ്ക്ക് പുറത്ത് പോകുന്ന പ്രവാസികൾക്കും നിയമത്തിൽ ഇളവ് ലഭിക്കും. എന്നാൽ വിദഗ്ധ ചികിത്സയുടെ രേഖകൾ ആരോഗ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരിക്കണം .