- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ വിസിറ്റ് വിസാ എക്സ്റ്റൻഷന് ഇനി നൂലാമാലകളില്ല; 570 ദിർഹം അടച്ചാൽ രാജ്യം വിടാതെ തന്നെ വിസാ നീട്ടിയെടുക്കാം; എല്ലാ എൻട്രി പെർമിറ്റുകൾക്കും പുതിയ നിയമം ബാധകം
ദുബായ്: വിസിറ്റ് വിസകൾ നീട്ടിയെടുക്കാൻ ഒരു മാസം രാജ്യത്തു നിന്ന് മാറിനിൽക്കണമെന്ന നിയമം മാറുന്നു. പകരം 570 ദിർഹം അടച്ച് വിസ എക്സ്റ്റൻഷൻ സാധ്യമാക്കുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്തു. 2004-ലെ 337-ാം നമ്പർ നിയമമാണ് ഇത്തരത്തിൽ ഭേദഗതി ചെയ്തതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. വിസാ കാലാവധി അവസാനിച്ചാൽ രാജ്യം വിട്ടുപോകുകയും പുതിയ വ
ദുബായ്: വിസിറ്റ് വിസകൾ നീട്ടിയെടുക്കാൻ ഒരു മാസം രാജ്യത്തു നിന്ന് മാറിനിൽക്കണമെന്ന നിയമം മാറുന്നു. പകരം 570 ദിർഹം അടച്ച് വിസ എക്സ്റ്റൻഷൻ സാധ്യമാക്കുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്തു. 2004-ലെ 337-ാം നമ്പർ നിയമമാണ് ഇത്തരത്തിൽ ഭേദഗതി ചെയ്തതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
വിസാ കാലാവധി അവസാനിച്ചാൽ രാജ്യം വിട്ടുപോകുകയും പുതിയ വിസയിൽ പ്രവേശിക്കണം എന്നുള്ളതായിരുന്നു നേരത്തെ നിയമം. എന്നാൽ ഇനി മുതൽ രാജ്യത്ത് നിന്നു കൊണ്ടു തന്നെ പുതിയ വിസ നീട്ടിയെടുക്കുന്നതിനുള്ള സംവിധാനം ലഭ്യമാണ്.
വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ട്രാൻസാക്ഷൻ നടത്താൻ അപേക്ഷ നൽകാൻ എല്ലാ കമ്പനികളും സന്ദർശകരും ശ്രദ്ധിക്കണമെന്നു മാത്രം. ഇമിഗ്രേഷൻ സർവീസുകൾ എല്ലാ യുഎഇ പോർട്ട് എൻട്രികളിലും ഇമിഗ്രേഷൻ ഓഫീസുകളിലും ലഭ്യമാണ്. ട്രാൻസിറ്റ് വിസ, ഷോർട്ട് ടേം വിസ(ഒരു മാസം), ലോങ്ങ് ടേം വിസ(90 ദിവസം), സ്റ്റുഡന്റ് വിസ,മെഡിക്കൽ ട്രീറ്റ്‌മെന്റ് വിസ, റസിഡൻസ് വിസ എന്നിവയ്‌ക്കെല്ലാം പുതിയ നിയമം ബാധകമാണ്.
ഏതു വിസയിലാണോ എമിറേറ്റിൽ പ്രവേശിച്ചത് ആ വിസയുടെ കാലാവധി അവസാനിക്കും മുമ്പു തന്നെ സ്‌പോൺസർക്ക് വിസ മാറ്റി നൽകാനാകും. അതേസമയം നിലവിലുള്ള വിസയുടെ നിശ്ചിത കാലാവധി കഴിഞ്ഞാൽ പിഴ നൽകേണ്ടി വരും. അതുകൊണ്ട് കാലാവധി തീരും മുമ്പ് വിസ നീട്ടിയെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണം.
യുഎഇയിൽ സന്ദർശനത്തിനെത്തിയിരിക്കുന്നവർക്കും ഇവിടത്തെ താമസക്കാർക്കും ഓൺലൈൻ വഴി വിസാ നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യവുമുണ്ട്. അപേക്ഷകർക്കു നിശ്ചയിച്ച് ഫീസ് അടച്ചാൽ രാജ്യം വിടാതെ തന്നെ വിസ പുതുക്കിയെടുക്കാം. ഇതുമൂലം സമയലാഭവും സാമ്പത്തിക ലാഭവുമാണ് പ്രവാസികൾക്കു ഉണ്ടാകുന്നത്.