- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷുഗറും പ്രഷറും ഉള്ളവർക്ക് യുഎഇയിലേക്ക് വരാം; വിശദീകരണവുമായി യുഎഇ ആരോഗ്യമന്ത്രി
ദുബൈ: ജിസിസി അംഗങ്ങളായ ആറ് രാജ്യങ്ങളിൽ പ്രമേഹവും രക്തസമ്മർദ്ദവുമുള്ള വിദേശ തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തുന്നു വെന്ന വാർത്തക്ക് വിശദീകരണവുമായി യുഎഇ ആരോഗ്യമന്ത്രി. യുഎഇയിൽ ജോലി തേടുന്ന വിദേശ തൊഴിലാളികൾക്ക് പ്രമേഹവും രക്തസമ്മർദ്ദവും പോലുള്ള രോഗങ്ങളുണ്ടെങ്കിലും അവർക്ക് വിലക്കേർപ്പെടുത്തില്ലെന്നാണ് യുഎഇ ആരോഗ്യ മന്ത്രാല
ദുബൈ: ജിസിസി അംഗങ്ങളായ ആറ് രാജ്യങ്ങളിൽ പ്രമേഹവും രക്തസമ്മർദ്ദവുമുള്ള വിദേശ തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തുന്നു വെന്ന വാർത്തക്ക് വിശദീകരണവുമായി യുഎഇ ആരോഗ്യമന്ത്രി. യുഎഇയിൽ ജോലി തേടുന്ന വിദേശ തൊഴിലാളികൾക്ക് പ്രമേഹവും രക്തസമ്മർദ്ദവും പോലുള്ള രോഗങ്ങളുണ്ടെങ്കിലും അവർക്ക് വിലക്കേർപ്പെടുത്തില്ലെന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചത്. സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബ് ന്യൂസിൽ വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു യുഎഇ.
ജിസിസി അംഗങ്ങളായ രാജ്യങ്ങൾ ദീർഘകാല രോഗികളായ വിദേശ തൊഴിലാളികൾക്ക് ലേബർ വിസ അനുവദിക്കില്ലെന്ന് ഗൾഫ്ഹെൽത്ത് മിനിസ്‌റ്റേഴ്‌സ് കൗൺസിൽ ഡയറക്ടർ ജനറൽ തൗഫീഖ് ഖ്വാജയെ ഉദ്ദരിച്ചാണ് അറബ് ന്യൂസ് റിപോർട്ട് ചെയ്തത്. എന്നാൽ പ്രസ്തുത തീരുമാനത്തിൽ നിന്നും യുഎഇ വിട്ടുനിന്നതായാണ് ഡോ ഹുസൈൻ അബ്ദുൽ റഹ്മാൻ പറയുന്നത്.
ഗൾഫ് ഹെൽത്ത് മിനിസ്റ്റേഴ്‌സ് കൗൺസിൽ ഡയറക്ടർ ജനറലാണ് ദീർഘകാല രോഗങ്ങളുള്ള തൊഴിലാളികളെ നിയന്ത്രിച്ച് ആരോഗ്യ മേഖലയിലെ സമ്മർദ്ദം കുറയ്ക്കാം എന്നൊരു നിർദ്ദേശം മുന്നോട്ട് വച്ചത്. യുഎഇ ഒരിക്കലും ഇത്തരമൊരു തീരുമാനത്തിന്റെ ഭാഗമാകില്ല. യുഎഇയിലെ സ്വദേശികൾക്കും വിദേശികൾക്കും പ്രമേഹവും രക്‌സമ്മർദ്ദവും ഉണ്ട്. അവരെ ചികിത്സിയക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും രാജ്യത്ത് ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. ജിസിസി രാഷ്ട്രങ്ങളുടെ തീരുമാനത്തിൽ ആശങ്കയിലായിരുന്ന പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് യുഎഇയുടെ തീരുമാനം.