നി മുതൽ നാട്ടിൽ പ്രശ്‌നമുണ്ടാക്കിയിട്ട് ദുബായിലേക്ക് പറക്കാമെന്ന് മോഹം വേണ്ട.യു.എ.ഇയിൽ തൊഴിൽ വിസ ലഭിക്കാൻ നാട്ടിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. അടുത്തമാസം നാല് മുതൽ പുതിയ നിയമം നിലവിൽ വരും.

യു.എ.ഇയിൽ തൊഴിൽവിസക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ നാട്ടിലെ സർക്കാറും, യു.എ.ഇ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം. യു.എ.ഇ മന്ത്രിസഭ കഴിഞ്ഞവർഷം പുറത്തിറക്കിയ ഉത്തരവ് പ്രകാരം കോർഡിനേഷൻ കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം. ഈവർഷം ഫെബ്രുവരി നാല് മുതൽ നിബന്ധന പ്രാബല്യത്തിൽ വരും. രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ജന്മനാട്ടിലെ ഭരണകൂടമോ, തൊഴിൽവിസക്ക് അപേക്ഷിക്കുന്ന വ്യക്തി അഞ്ച് വർഷത്തിൽ കൂടുതൽ താമസിക്കുന്ന രാജ്യത്തെ സർക്കാറോ ആണ് സ്വഭാവ സർട്ടിഫിക്കറ്റ് നൽകേണ്ടത്.

ജോലിക്ക് അപേക്ഷിക്കുന്നവർക്ക് മാത്രമേ ഇത് ആവശ്യമുള്ളൂവെന്നും അവരുടെ ബന്ധുക്കളോ സന്ദർശക-ടൂറിസ്റ്റ് വിസകളിൽ വരുന്നവരോ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. പുതിയ നിയമം നടപ്പിലാവുന്നതോടെ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും സ്വഭാവ ദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടവർക്കും യു.എ.ഇയിൽ ജോലി കിട്ടുക പ്രയാസമാവും.