ദുബൈ: യുഎഇയുടെ ആരോഗ്യസേവന രംഗത്ത് കഴിഞ്ഞ 7 വർഷമായി സജീവ സാന്നിധ്യമായ ഡോ. പ്രതിഭാ മനേഷിന് ഗോൾഡൻ വിസ. ദുബൈ സമാരി റെസിഡൻസിലെ ക്ലിനികെയർ മെഡിക്കൽ സെന്ററിലെ ജനറൽ പ്രാക്ടീഷനറാണ് കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശിനിയായ പ്രതിഭാ മനേഷ്. കേരളത്തിൽ വിവിധ സർക്കാർ ആശുപത്രികളിൽ സേവന അനുഷ്ടിച്ചിട്ടുണ്ട്.

യുഎഇ എക്സ്ചേഞ്ചിൽ അസിസ്റ്റന്റ് മാനേജരായ വർക്കല പേരേറ്റിൽ സ്വദേശി മനേഷ് പ്രകാശ് ആണ് ഭർത്താവ്. റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറി ഗോപിനാഥൻ സദാശിവന്റെയും പ്രസന്നകുമാരിയുടെയും മകളാണ് ഡോ. പ്രതിഭ. ഏക മകൻ മിതിൽ മനേഷ്.

യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശാനുസരണം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ നഹ്യാൻ മെയ്‌ 21ന് പ്രഖ്യാപിച്ചതാണ് ഗോൾഡ് വിസാ പദ്ധതി. യുഎഇയുടെ മുന്നേറ്റത്തിന് കരുത്തു പകരുന്ന നിക്ഷേപകർക്കും പ്രഫഷനലുകൾക്കും പ്രതിഭകൾക്കുമാണ് 10 വർഷ കാലാവധിയുള്ള ഗോൾഡൻ വിസ ലഭിക്കുക.