ദുബൈ: കാസറഗോട് കുംബടാജെ പഞ്ചായത്തിൽ നൂറ്റിരുപത് വർഷം മുമ്പ് സ്ഥാപിതമായ ഗവൺമെന്റ്‌റ് എൽ.പി.സ്‌ക്കൂൾ യു.പി സ്‌ക്കൂളാക്കിയും ഹൈ സ്‌ക്കൂളാക്കിയും ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ച് ഒരുപാട് സമരങ്ങൾ സംഘടിപ്പിച്ചിട്ടും അധികാരികൾ കണ്ണ് തുറക്കാത്തതിനാൽ യു.എ.ഇ കെ.എം.സി.സി.കുംബടാജ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റിയും സമര മുഖത്തേക്കിറങ്ങുകയാണ്.

ഇതുമായി സംബന്ധിച്ച കെ എം സി സി നേതാക്കൾ ദുബായിലെത്തിയ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ,നിയമ സഭാ പ്രതിപക്ഷ ഉപ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി,എന്നിവരെ കണ്ടു. വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന പഞ്ചായത്തും എൽ.പി.കഴിഞ്ഞാൽ പഠിക്കാൻ കിലോ മീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നതിനാൽ പല വിദ്യാർത്ഥികളും പഠനം നിറുത്തുന്ന സാഹചര്യമാണ് ഇപ്പോൾ. ആയതിനാൽ മലയാളം മീഡിയം ഹൈസ്‌കൂൾ അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കെ എം സി സി നേതാക്കൾ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ,നിയമ സഭാ പ്രതിപക്ഷ ഉപ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരോട് ആവശ്യപ്പെട്ടു യു എ ഇ കെ എം സി സി ഉപാധ്യക്ഷൻ എം.സി.ഹസൈനാർ ഹാജി ദുബായ് കെ എം സി സി ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ,ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ് ഹസൈനാർ തോട്ടുംഭാഗം,എം എ മുഹമ്മദ് കുഞ്ഞി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ഹംസ തൊട്ടി,ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി,,ട്രഷർ മുനീർ ചെർക്കള, അജ്മാൻ കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഷാഫി
മാർപ്പനടുക്ക ജില്ലാ കെ എം സി സി ഭാരവാഹികളായ ശരീഫ് പൈക ,സി എച് നൂറുദ്ദീൻ,കാഞ്ഞങ്ങാട് ദുബായ്മ കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ, ട്രഷർ ഫൈസൽ പട്ടേൽ മണ്ഡലം ഭാരവാഹികളായ യൂസഫ് മുക്കൂട്, റഹ്മാൻ പടിഞ്ഞാർ,സിദ്ധീഖ് ചൗക്കി ഷാജഹാൻ കാഞ്ഞങ്ങാട് യു എ ഇ കെ എം സി സി കുമ്പഡാജെ പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റി പ്രസിഡന്റ്
അബ്ദുൽ റസ്സാഖ് ചെറൂണി തുടങ്ങിയവർ സംബന്ധിച്ചു
പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ,നിയമ സഭാ പ്രതിപക്ഷ ഉപ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർക്കുള്ള യു.എ.ഇ കെ.എം.സി.സി.കുംബടാജ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നിവേദനം ദുബായ്മ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി സമർപ്പിച്ചു.

അബ്ദുൽ റസ്സാഖ് ഹാജി ചെറൂണി (പ്രസിഡണ്ട്), ഷാഫി മാർപ്പനടുക്കം (ജനറൽ സെക്രട്ടറി), വൈ ഹനീഫ കുംബടാജെ (വർക്കിങ് സെക്രട്ടറി), ലത്വീഫ് കുദിങ്കില (ഓർഗനൈസിങ് സെക്രട്ടറി), ഇ കെ മുഹമ്മദ് ഹാജി (ട്രഷറർ) എന്നിവരാണ് യു എ ഇ കെ എം സി സി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റിക്ക് നേത്രത്വം നൽകുന്നത്