- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്ഫോടക വസ്തു കണ്ടെത്തിയ കേസ്; സച്ചിൻ വാസേയ്ക്കെതിരെ യു.എ.പി.എ ചുമത്തി
മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്ഫോടക വസ്തു കണ്ടെത്തിയ കേസിൽ പിടിയിലായ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസേയ്ക്കെതിരെ യു.എ.പി.എ ചുമത്തി. പൊലീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വാസേ നിലവിൽ എൻ.ഐ.എ കസ്റ്റഡിയിലാണ്.
സ്ഫോടക വസ്തു കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസൂഖ് ഹിരേനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര എ.ടി.എസ് രജിസ്റ്റർ ചെയ്ത കേസിലും സച്ചിൻ വാസേ പ്രതിയാണ്. കേസിൽ മുഖ്യ പ്രതി വാസേയാണെന്ന് എ.ടി.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ടതോടെയാണ് കേസന്വേഷണം എൻ.ഐ.എ.ക്കു വിട്ടതും വാസേ സംശയത്തിന്റെ നിഴലിലായതും.
ഹിരേനിനെ പൊലീസുകാർ കൊന്നതാണെന്നു കരുതുന്നതായും അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസേയെ ആണ് സംശയമെന്നും ഭാര്യ വിമല ഹിരേൻ മൊഴിനൽകിയിരുന്നു.
ന്യൂസ് ഡെസ്ക്
Next Story