തിരുവനന്തപുരം: കേരളത്തിൽ യു.എ.പി.എ പ്രയോഗിക്കരുത്, പൊലീസ് രാജ് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രാപകൽ പ്രതിഷേധം ഇന്ന് (ഡിസംബർ 28 ബുധൻ) രാവലെ 10.30 ന് സെക്രട്ടറിയേറ്റ് മുന്നിൽ നടക്കും. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രതിഷേധം പാർട്ടി ദേശീയ പ്രസിഡന്റ് എ. സഈദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിക്കും.

കെ.മുരളീധരൻ എംഎ‍ൽഎ, പ്രമുഖ മാദ്ധ്യമപ്രവർത്തകൻ ഭാസുരേന്ദ്രബാബു, കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ്പി.രാമഭദ്രൻ, ലത്തിൻ കത്തോലിക്ക ഐക്യവേദി സംസ്ഥാന അധ്യക്ഷൻ അഡ്വ.ജംയിസ് ഫർണാണ്ടസ്, ദേശീയ മനുഷ്യാവകാശ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി, പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ.അബ്ദുൽ സത്താർ, എഴുത്തുകാരനും ചിന്തകനുമായ കെ.കെ ബാബുരാജ്, ദലിത് ആക്ടിവിസ്റ്റ് എ.എസ് അജിത്കുമാർ, ജനകീയ മനുഷ്യവകാശ പ്രസ്ഥാനം നേതാവ് അഡ്വ.തുഷാർ നിർമ്മൽ സാരഥി, മൈനോറിറ്റി റൈറ്റ്സ് വാച്ച് നേതാവ് അഡ്വ.ഷാനവാസ്, ആദിവാസി നേതാവ് ഗൗരി, കെ.ജെ.പി വൈസ് പ്രസിഡന്റ് വിനോദ്കുമാർ, എസ്.ഡി.പി.ഐ സംസ്ഥാന ഭാരവാഹികളായ എം.കെ മനോജ്കുമാർ, അജ്മൽ ഇസ്മായിൽ, തുളസീധരൻ പള്ളിക്കൽ, റോയ് അറക്കൽ, പി.കെ ഉസ്മാൻ, എ.കെ അബ്ദുൽ മജീദ്, വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത്, പ്രവാസി ഫോറം കേരള സംസ്ഥാന പ്രസിഡന്റ് പി.അഹമ്മദ് ശരീഫ്, എസ്ഡിറ്റിയു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി തുടങ്ങി രാഷ്ട്രീയ സാമൂഹിക മനുഷ്യാവകാശ രംഗത്തെ പ്രമുഖർ സംബന്ധിക്കും.