കൊച്ചി: ഇന്ത്യയിൽ ഊബറിന്റെ മൊബിലിറ്റി ബിസിനസ് ശക്തമായ തിരിച്ചുവരുവിന്റെ സൂചനകളാണ് ലഭിക്കുന്നതെന്നും ഓട്ടോയിലും മോട്ടോയിലും ഒരുപോലെ ഡിമാൻഡ് വർധിക്കുന്നത് ഡ്രൈവർമാർക്ക് പ്ലാറ്റ്ഫോമിലൂടെ വരുമാനം വർധിപ്പിക്കുന്നതിനും അവസരമൊരുക്കുന്നുണ്ടെന്നും ഊബർ അറിയിച്ചു. ഊബർ ഓട്ടോയിൽ ഇന്ത്യയിലൂടനീളമായി ലഭിക്കുന്ന ബുക്കിങിന്റെ അളവ് കോവിഡിന് മുമ്പുള്ള സ്ഥിതിയേക്കാൾ ഉയർന്നു. കൊച്ചിയിലാണ് ഏറ്റവും ശക്തമായ വളർച്ച കുറിച്ചിരിക്കുന്നത്.

പുതിയ സാഹചര്യത്തിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ യാത്ര ചെയ്ത് തുടങ്ങിയതോടെ കമ്പനിയുടെ 'ഇന്ത്യ ടു ഭാരത്' എന്ന നയത്തിൽ പ്രാദേശിക വിപണികളിലെ ഉൽപ്പന്നങ്ങളാണ് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.

വീട്ടിൽ നിന്നും പിക്ക്-അപ്പ്, സുരക്ഷിതമായ സ്പർശന രഹിത പേയ്മെന്റ്, എല്ലാം ചെലവ് കുറച്ച്, പരമ്പരാഗത രീതിയിൽ വഴിയിൽ നിന്നും ഓട്ടോ വിളിക്കുന്ന സമ്പ്രദായവും ഊബർ ഇന്ത്യയിലുടനീളം അവതരിപ്പിച്ചിട്ടുണ്ട്. ഭൗതിക സ്പർശനം വളരെ കുറച്ച്, വായു സഞ്ചാരം ഉറപ്പാക്കി, സാമൂഹ്യ അകലം പാലിച്ച് ഓട്ടോകൾ ഏറ്റവും സുരക്ഷിത സഞ്ചാര മാർഗമായിരിക്കുകയാണ്. ചെലവ് കുറച്ച് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിലൂടെ ലോക്ക്ഡൗണിനു ശേഷവും ഊബർ ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച ഉൽപ്പന്നം ലഭ്യമാക്കുക എന്ന കമ്പനിയുടെ കാഴ്ചപ്പാട് ഉറപ്പാക്കുകയാണ്.

നഗരങ്ങൾ തുറന്നു തുടങ്ങിയതോടെ ഇന്ത്യയിലുടനീളം ഊബർ വിപണിയും ഉണർന്നു. ഡ്രൈവർമാരെ ഇരട്ടിയാക്കി പ്ലാറ്റ്ഫോം വരുമാനം മെച്ചപ്പെടുത്താനും സമയം പരമാവധി ഉപയോഗപ്പെടുത്താനും അതുവഴി സാമ്പത്തിക സ്വാതന്ത്ര്യം നേടാനും അവസരമൊരുക്കുകയാണ്.

നഗരങ്ങൾ തുറക്കുകയും ആളുകൾ നീങ്ങി തുടങ്ങുകയും ചെയ്തു തുടങ്ങിയതോടെ റൈഡർമാരിൽ നിന്നും ഡിമാൻഡ് വർധിക്കുകയും അത് ഡ്രൈവർമാരുടെ വരുമാന വർധനയ്ക്ക് വഴിയൊരുക്കുകയും ചെയ്തെന്നും ഉത്തരവാദിത്വം മനസിലാക്കി റൈഡർമാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെലവു കുറയ്ക്കാനും ഡ്രൈവർമാരുടെ ഉപജീവന മാർഗം വർധിപ്പിക്കാനും ശ്രമങ്ങൾ തുടരുമെന്നും ഊബർ ഇന്ത്യ-ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിങ് പറഞ്ഞു.