ന്ന് മുതൽ യൂബർ സേവനങ്ങൾ ക്യുബെക്കിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്നും അവസാനനിമിഷം കമ്പനി അധികൃതർ പിന്മാറി. അവസാനനിമിഷം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയാണ് തീരുമാനം പിൻവലിക്കാൻ കാരണം.

ഡ്രൈവർമാർക്ക് 35 മണിക്കൂർ ട്രെയിനിങ് അടക്കമുള്ള കാര്യങ്ങളുമായി കർശന നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചതായിരുന്നു യൂബർ ക്യുബെക്കിൽ നിർത്തലാക്കാനുള്ള തീരുമാനത്തിന് പിന്നിൽ. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ മന്ത്രി തീരുമാനത്തിൽ ഇളവ് വരുത്താമെന്ന് ഉറപ്പ് നല്കുകയായിരുന്നു.

പുതിയതായി എത്തുന്ന ഡ്രൈവർമാർക്്ക് ട്രെയിനിങ് ഏർപ്പെടുത്തണമെന്നാണ് പ്രധാന നിർദ്ദേശം. കൂടാതെ ഡ്രൈവർമാർ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണോയെന്ന് കണ്ടെത്താൻ പരിശോധനകൾ ആവശ്യമാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.