ടാക്‌സി സർവ്വീസായ യൂബറിന്റെ ഏറ്റവും ചിലവു കുറഞ്ഞ സർവ്വീസിലൊന്നായ യൂബർ പോപ് സർവ്വീസ് സൂറിച്ചിൽ ഇനി ലഭ്യമാകില്ല. ഡ്രൈവർമാരിൽ പലർക്കും പ്രോഫഷണൽ ലൈസൻസ് ഇല്ലെന്ന വിവാദത്തെ തുടർന്നാണ് നടപടിയെന്നാണ് സൂചന. കഴിഞ്ഞ വ്യാഴാഴ്‌ച്ച മുതൽ ഇത്തരം സർവ്വീസുകൾ നടത്തുന്നതിൽ നിന്ന് യൂബർ വിലക്കേർപ്പെടുത്തി കഴിഞ്ഞു.

യൂബറിലെ ഡ്രൈവർമാർക്ക് പ്രൊഫഷണൽ പെർമിറ്റ് ലഭിക്കാൻ വേണ്ടി കമ്പനിയുടെ ചിലവേറിയ സർവ്വീസുകൾ ഉപയോഗിക്കുന്നത് കൂട്ടാൻ ഇത് സഹായകരമാകുമെന്നാണ് കമ്പനി കരുതുന്നത്. യൂബർ പോപ്പ് എന്ന ആപ്പിലൂടെ സ്വന്തമായി കാറുകൾ ഉള്ളവർക്ക് മറ്റുള്ളവർക്കായി ഷെയർ ചെയ്ത് സർവ്വീസ് നടത്താൻ സഹായിച്ചിരുന്നു.

ഈ സംവിധാനത്തിൽ ആകെ വേണ്ടിയിരുന്ന നിയമങ്ങൾ ഡ്രൈവർമാർക്ക് 21 വയസ് പൂർത്തിയാകണം, എന്ന് മാത്രമായിരുന്നു. പ്രൊഫഷണൽ ടാക്‌സി ഡ്രൈവേഴ്‌സ് ലൈസൻസ് ഇല്ലാത്തവർക്കും ഇതിലൂടെ സർവ്വീസ് നടത്താൻ കഴിഞ്ഞിരുന്നു.

സൂറിച്ചിൽ മാത്രമാണ് ഇപ്പോൾ ഇതിന് വിലക്ക് നിലനില്ക്കുന്നത്. ലൂസൈൻ ബേസിൽ എന്നിവിടങ്ങളിൽ ഇപ്പോൾ യൂബർ പോപ്പ് സർവ്വീസ് ലഭ്യമാണ്.