- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പെയിനിൽ സർവീസ് നടത്തുന്നതിൽ വിലക്ക്; യൂബർ കമ്പനി യൂറോപ്യൻ കമ്മീഷന് പരാതി നൽകി
മാഡ്രിഡ്: സ്‌പെയിനിൽ സർവീസ് നടത്തുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് യൂബർ ടാക്‌സി യൂറോപ്യൻ യൂണിയനിൽ പരാതി നൽകി. 2014 ഡിസംബറിലാണ് സ്‌പെയിനിൽ സർവീസ് നടത്തുന്നിൽ നിന്നും യൂബർ ടാക്‌സിയെ വിലക്കുന്നത്. യൂഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർ റൈഡ് സർവീസായ യൂബർ ടാക്‌സി, കമ്പനിക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കം ചെയ്യണമെന്ന്
മാഡ്രിഡ്: സ്‌പെയിനിൽ സർവീസ് നടത്തുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് യൂബർ ടാക്‌സി യൂറോപ്യൻ യൂണിയനിൽ പരാതി നൽകി. 2014 ഡിസംബറിലാണ് സ്‌പെയിനിൽ സർവീസ് നടത്തുന്നിൽ നിന്നും യൂബർ ടാക്‌സിയെ വിലക്കുന്നത്. യൂഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർ റൈഡ് സർവീസായ യൂബർ ടാക്‌സി, കമ്പനിക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യൂറോപ്യൻ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
മാഡ്രിഡ് ടാക്‌സി അസോസിയേഷൻ യൂബർ ടാക്‌സിക്കെതിരേ കോടതിയിൽ കേസ് നൽകിയതിനെ തുടർന്നാണ് സ്‌പെയിനിൽ യൂബർ കമ്പനിക്ക് വിലക്ക് ഏർപ്പെടുത്തിയത്. ടാക്‌സി സർവീസ് മേഖലയിൽ യൂബർ അനാവശ്യ മത്സരം ഉണ്ടാക്കുന്നു എന്നു കാണിച്ചാണ് മാഡ്രിഡ് ടാക്‌സി അസോസിയേഷൻ ഇതിനെതിരേ കേസ് ഫയൽ ചെയ്തത്. അതേസമയം സ്‌പെയിനിലെ ടാക്‌സി സർവീസിന്റെ ഏകാധിപത്യം സംരക്ഷിക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നാണ് യൂറോപ്യൻ കമ്മീഷന് നൽകിയ പരാതിയിൽ യൂബർ കമ്പനി ആരോപിക്കുന്നത്.
കോടതി വിധി മറികടന്ന് യൂബർ ടാക്‌സി സ്‌പെയിനിൽ സർവീസ് നടത്തിയെങ്കിലും ടെലികമ്യൂണിക്കേഷൻ കമ്പനികളും പേയ്‌മെന്റ് കമ്പനികളും യൂബർ ആപ്പിലേക്കുള്ള സർവീസ് വിഛേദിച്ചതിനെ തുടർന്ന് സർവീസ് നിർത്തലാക്കാൻ യൂബർ നിർബന്ധിതരാകുകയായിരുന്നു.
മൊബൈൽ ആപ്പുവഴി യാത്രക്കാരുടെ ആവശ്യപ്രകാരം ടാക്‌സി സർവീസ് നടത്തുകയാണ് യൂബർ ടാക്‌സി ചെയ്യുന്നത്. താരതമ്യേന കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നതിനാൽ പരമ്പരാഗത ടാക്‌സി സർവീസുകൾക്ക് യൂബർ ടാക്‌സി ഏറെ വെല്ലുവിളി ഉയർത്തുന്നുണ്ട്. 28 യൂറോപ്യൻ അംഗരാജ്യങ്ങളിൽ 20 രാജ്യങ്ങളിലും യൂബർ സർവീസ് നടത്തുന്നുണ്ട്. ടാക്‌സി സർവീസിനെക്കാളുപരി കാർ ഷെയർ സംവിധാനമാണ് നടപ്പാക്കുന്നത്. നിശ്ചിത താരിഫ് പ്രകാരം യാത്രക്കാർക്ക് ഡ്രൈവർ സഹിതം കാർ ഏർപ്പാടാക്കി നൽകുകയാണ് യൂബർ കമ്പനി ചെയ്യുന്നത്. ഇതിൽ 20 ശതമാനത്തോളം യൂബർ കമ്പനിക്ക് കമ്മീഷനായി പോകും.
ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ