- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്‌നി എയർപോർട്ടിൽ ഇനി മുതൽ യൂബർ സർവീസ്; യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുമെന്ന് എയർപോർട്ട് അധികൃതർ
സിഡ്‌നി: ഇതുവരെ ടാക്‌സി ഡ്രൈവർമാർക്കു മാത്രം പ്രവേശനം അനുവദിച്ചിരുന്ന സിഡ്‌നി എയർപോർട്ടിൽ ഇനി മുതൽ യൂബർ സർവീസും ലഭ്യമാകും. യൂബർ എക്‌സിന് ആവശ്യക്കാർ വർധിച്ചതോടെയാണ് സിഡ്‌നി ആഭ്യന്തര അന്താരാഷ്ട്ര ടെർമിനലുകളിൽ നിന്ന് യാത്രക്കാരെ എടുക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. യൂബർ എക്‌സ്, യൂബർ ബ്ലാക് കാറുകൾക്കായിരിക്കും സേവനം നൽകാൻ കഴിയുക. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ യൂബർ സേവനം തേടാം തുടർന്ന് എയർപോർടിലെ ഫ്രീ പബ്ലിക് പിക് അപ് സോണിൽ നിന്ന് കാറിൽ യാത്ര ചെയ്യാം. യാത്രക്കാർക്കായി പത്തു മുതൽ 15 മിനിട്ട് വരെ കാത്തിരുന്ന ശേഷം യാത്രക്കാരെ ലഭ്യമായില്ലെങ്കിൽ യൂബർ ഡ്രൈവർമാർക്ക് പിക്ക് അപ്പ് സോൺ ബ്ലോക്കിൽ കുറച്ചു സമയം കൂടി ചെലവഴിച്ച് യാത്രക്കാരെ കണ്ടെത്താമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യൂബർ കമ്പനിയുടെ പുതിയ നടപടി എൻഎസ്ഡബ്ല്യൂ ടാക്‌സി കൗൺസിലിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. യൂബർ ഡ്രൈവർമാരെ എയർപോർട്ടിൽ സർവീസ് നടത്താൻ അനുവദിക്കുന്നത് കാർ പാർക്ക് മേഖലകളിൽ ഏറെ തടസങ്ങൾ സൃഷ്ടിക്കാനും ഗതാ
സിഡ്‌നി: ഇതുവരെ ടാക്‌സി ഡ്രൈവർമാർക്കു മാത്രം പ്രവേശനം അനുവദിച്ചിരുന്ന സിഡ്‌നി എയർപോർട്ടിൽ ഇനി മുതൽ യൂബർ സർവീസും ലഭ്യമാകും. യൂബർ എക്‌സിന് ആവശ്യക്കാർ വർധിച്ചതോടെയാണ് സിഡ്‌നി ആഭ്യന്തര അന്താരാഷ്ട്ര ടെർമിനലുകളിൽ നിന്ന് യാത്രക്കാരെ എടുക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.
യൂബർ എക്‌സ്, യൂബർ ബ്ലാക് കാറുകൾക്കായിരിക്കും സേവനം നൽകാൻ കഴിയുക. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ യൂബർ സേവനം തേടാം തുടർന്ന് എയർപോർടിലെ ഫ്രീ പബ്ലിക് പിക് അപ് സോണിൽ നിന്ന് കാറിൽ യാത്ര ചെയ്യാം.
യാത്രക്കാർക്കായി പത്തു മുതൽ 15 മിനിട്ട് വരെ കാത്തിരുന്ന ശേഷം യാത്രക്കാരെ ലഭ്യമായില്ലെങ്കിൽ യൂബർ ഡ്രൈവർമാർക്ക് പിക്ക് അപ്പ് സോൺ ബ്ലോക്കിൽ കുറച്ചു സമയം കൂടി ചെലവഴിച്ച് യാത്രക്കാരെ കണ്ടെത്താമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യൂബർ കമ്പനിയുടെ പുതിയ നടപടി എൻഎസ്ഡബ്ല്യൂ ടാക്‌സി കൗൺസിലിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. യൂബർ ഡ്രൈവർമാരെ എയർപോർട്ടിൽ സർവീസ് നടത്താൻ അനുവദിക്കുന്നത് കാർ പാർക്ക് മേഖലകളിൽ ഏറെ തടസങ്ങൾ സൃഷ്ടിക്കാനും ഗതാഗതക്കുരുക്കിനും കാരണമാകുമെന്നും ടാക്‌സി കൗൺസിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഏപ്രിൽ മുതൽ സിഡ്‌നി എയർപോർട്ട് അധികൃതരും റൈഡ് ഷെയറിങ് സർവീസിന് പുതിയ സംവിധാനം തേടിക്കൊണ്ടിരിക്കുകയായിരുന്നു. ടാക്‌സി സർവീസിന് തടസം വരാത്ത വിധം പ്രത്യേകം പിക്ക് അപ്പ് ഏരിയയിലാണ് യൂബർ സർവീസിന് സൗകര്യമൊരുക്കിയിരിക്കുന്നത്.