ടുത്ത മാസം 18 മുതൽ ഡെന്മാർക്കിൽ യൂബർ സർവ്വീസ് ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് പുതിയതായി ഏർപ്പെടുത്തിയ ടാക്‌സി നിയമത്തിലെ നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ചാണ് സർവ്വീസ് നിർത്തുന്നതെന്ന് യൂബർ അധികൃതർ അറിയിച്ചു. താത്കാലികമായാണ് സർവ്വീസ് നിർത്തുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഏപ്രിൽ 18 മുതൽ യൂബറിൽ സേവനം ലഭ്യമാകില്ല. ഫെബ്രുവരിയിലാണ് ക്യാബ് ഡ്രൈവർമാരുടെ സമ്മർദ്ദത്തെ തുടർന്ന് ഡാനിഷ് പാർലമെന്റ് ടാക്‌സി നിയമത്തിൽ അഴിച്ച് പണി നടത്തിയത്. ടാക്‌സികളിൽ മീറ്ററുകൾ നിർബന്ധമാക്കണമെന്നും സീറ്റുകൾക്ക് എയർബാഗുകൾ നിർബന്ധമാണെന്നും പുതിയ നിയമത്തിൽ നിർദ്ദേശിക്കുന്നുണ്ട്.

എന്നാൽ ഈ പുതിയ നിയമത്തിനെതിരെ യൂബർ ഓൺലെൻ പെറ്റീഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം 40,000 ത്തോളം പേർ എതിർപ്പ് രേഖപ്പെടുത്തി ഒപ്പിട്ടുകഴിഞ്ഞു. 2014 മുതലാണ് ഡെന്മാർക്കി യൂബര് സേവനം ലഭ്യമായി തുടങ്ങിയത്.