ഇറ്റലിയിൽ യൂബർ ആപ്പിന് താത്കാലിക നിരോധനം ഏർപ്പെടുത്തി ഇറ്റാലിയൻ കോടതിയുടെ ഉത്തരവ്. പരമ്പരാഗതാ ടാക്‌സികൾ നേരിടുന്ന പ്രതിസന്ധിയെ തുടർന്നാണ് യൂബറിന് നിരോധനം ഏര്‌പ്പെടുത്താൻ കോടതി ഉത്തരവിട്ടത്.

കഴിഞ്ഞദിവസം റോമിലെ കോടതിയിൽ നടന്ന ടാക്‌സി തൊഴിലാളികളുടെ പരാതി പരിഹരിക്കുമ്പോഴാണ് യൂബറിന് നിരോധനം ഏർപ്പെടുത്താൻ ഉത്തരവിട്ടത്. അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഇത് നടപ്പിലാക്കണമെന്നാണ് കോടതി ഉത്തരവ്.

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഓരോ ദിവസം 10, 000 യൂറോ വീതം പിഴ ഈടാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ അപ്പീൽ പോകുമെന്നും ഉത്തരവ് ഞെട്ടലുണ്ടാക്കി യെന്നും യൂബർ അധികൃതർ പ്രതികരിച്ചത്.