ന്താരാഷ്ട്ര തലത്തിൽ ശൃംഖലകളുള്ള യൂബർ ടാക്‌സി യൂറോപ്പിലാകമാനം 50,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു. യൂറോപ്പിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയധികം പേർക്ക് തൊഴിൽ നൽകാൻ യൂബർ ടാക്‌സി തയാറാകുന്നത്. 2015-ൽ യൂറോപ്പിലെ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

അടുത്തിടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന കമ്പനിയാണ് യൂബർ ടാക്‌സി സർവീസ്. ഇന്ത്യക്കാരിയായ യുവതിയെ യൂബർ ടാക്‌സി ഡ്രൈവർ മാനഭംഗപ്പെടുത്തിയിത് ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 

വിരൽത്തുമ്പിൽ ടാക്‌സി സർവീസ് ഒരുക്കിയിരിക്കുന്ന യൂബർ നാലു വർഷം മുമ്പാണ് സർവീസ് ആരംഭിക്കുന്നത്. നിലവിൽ ലോകമെമ്പാടും 250 സിറ്റികളിൽ യൂബർ ടാക്‌സി പ്രവർത്തിക്കുന്നുണ്ട്. പരമ്പരാഗത ടാക്‌സി ഡ്രൈവർമാർക്ക് ഭീഷണി ഉളവാക്കുന്നതിന്റെ പേരിൽ ലണ്ടൻ, പാരീസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ യൂബർ ടാക്‌സിക്ക് ഒട്ടേറെ എതിർപ്പുകൾ നേരിടേണ്ടി വന്നിരിക്കുകയാണ്. അതേസമയം ബെൽജിയം, ജർമനി, നെതർലാൻഡ്‌സ്, സ്‌പെയിൻ എന്നിവിടങ്ങളിലും യൂബർ ടാക്‌സിക്ക് കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു.