വിക്ടോറിയ: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇനി യൂബർ സർവീസ് ലഭ്യമാകും. വിക്ടോറിയയിലും യൂബർ സർവീസ് നിയമാനുസൃതമാക്കാനുള്ള നടപടികൾ ത്വരിതപ്പെട്ടതോടെ ഇനി യൂബർ ടാക്‌സി ഡ്രൈവർമാർക്ക് ധൈര്യമായി സർവീസ് നടത്താം.

2013 ജനുവരി മുതൽ സംസ്ഥാനത്ത് യൂബർ സർവീസ് നടത്തുന്നുണ്ടെങ്കിലും നിയമാനുസൃതമല്ലാത്തതിനാൽ ഒട്ടേറെ പ്രശ്‌നങ്ങൾ ഡ്രൈവർമാർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ന്യൂസൗത്ത് വേൽസ്, വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, എസിടി എന്നീ സംസ്ഥാനങ്ങൾക്കു പിന്നാലെ വിക്ടോറിയയിലും യൂബർ നിയമാനുസൃതം ആക്കുന്നതോടെ യൂബറിന് എവിടേയും സ്വീകാര്യത ലഭിക്കും.

വിക്ടോറിയയിൽ യൂബർ സർവീസ് സംബന്ധിച്ചുള്ള നിയമനിർമ്മാണത്തിന് അരങ്ങൊരുക്കുകയാണിപ്പോൾ.