ഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രവീൺ സി ജോസഫ് സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാത ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് ടീസർ ഔദ്യോഗികമായി റിലീസ് ചെയ്തത്. വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു ചിത്രത്തിൽ എത്തുകയെന്നാണ് ടീസർ നല്കുന്ന സൂചന. മഞ്ജുവിന്റെ കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ടീസറാണ് അണിയറക്കാർ പുറത്തുവിട്ടത്. രണ്ടാം വരവിലെ മഞ്ജുവിന്റെ പുതുമയുള്ള കഥാപാത്രമാകും സുജാത.

കോളനിയിൽ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നു. ജോജു ജോർജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങൾ. സിനിമയിൽ കലക്ടറുടെ വേഷത്തിൽ മമ്ത മോഹൻദാസുമെത്തുന്നു

ചിത്രത്തിന്റെ തിരക്കഥ നവീൻഭാസ്‌കറാണ്. അനുരാഗകരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നവീൻ ഭാസ്‌കർ തിരക്കഥയെഴുതുന്ന ചിത്രവുമാണ് ഇത്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു ജോർജും ചേർന്നാണ് നിർമ്മാണം.