സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ഉടൽ എന്ന ഇന്ദ്രൻസ് ചിത്രത്തിന്റെ ടീസർ. ഇരുപത്തിനാല് മണിക്കൂർ പിന്നിടുമ്പോൾ മുപ്പത് ലക്ഷം പേരാണ് യൂടൂബിൽ ടീസർ കണ്ടത്. തുടർച്ചയായി രണ്ടാം ദിവസവും ട്രെൻഡിംഗിൽ ഒന്നാമതായി തുടരുകയുമാണ് ഉടൽ ടീസർ. സോഷ്യൽ മീഡിയയിലുടനീളം ഗംഭീര പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

ഇന്ദ്രൻസ് എന്ന നടനോടുള്ള പ്രേക്ഷകപ്രീതി എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രതികരണങ്ങൾ. ഇന്ദ്രൻസിന്റെ വേറിട്ട ഗെറ്റപ്പും ഉഗ്രൻ മേക്കിങ്ങുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അഞ്ചാംപാതിരയിൽ ഇന്ദ്രൻസ് അവതരിപ്പിച്ച റിപ്പർ രവിയുടെ ഉടനീള ചിത്രമാണോ ഹോഡിവുഡ് തകർപ്പൻ ചിത്രമായ ഡോണ്ട് ബ്രീത്തിന്റെ മലയാളം റീമേക്കാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ഉടൽ ടീസറിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോറും മൂഡും അത്രമേൽ കിടിലമാണ്.

തുടർച്ചയായി പന്ത്രണ്ട് മണിക്കൂറിലേറെ ട്രെൻഡിംഗിൽ തുടരുക. ഓപ്പണിങ് ടീസറിൽ ഏറ്റവും കൂടുതൽ വ്യൂസ് തുടങ്ങി ഒരുപിടി റെക്കോഡുകളും ഇതിനോടകം ഉടൽ ടീസർ സ്വന്തമാക്കിക്കഴിഞ്ഞു. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രം മെയ് 20നാണ് തീയറ്ററുകളിൽ എത്തുക. ഇന്ദ്രൻസിന് പുറമേ ധ്യാൻ ശ്രീനിവാസൻ ദുർഗ്ഗാ കൃഷ് ജൂഡ് ആന്റണി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.