- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുട്ടിക്കൊലക്കേസിൽ സ്റ്റേഷൻ രേഖകൾ തിരുത്തിയെന്ന് സാക്ഷിമൊഴി; രേഖ തിരുത്താൻ നിർദ്ദേശിച്ചത് അന്നത്തെ സി.ഐ ഇ.കെ സാബുവും എസ് ഐ അജിത് കുമാറും; വിചാരണയ്ക്കിടെ നിർണായക വെളിപ്പെടുത്തൽ നടത്തിയത് മുൻ ഹെഡ്കോൺസ്റ്റബിൾ തങ്കമണി
തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസിൽ സ്റ്റേഷൻ രേഖകൾ തിരുത്തിയെന്ന് മുൻ ഹെഡ് കോൺസ്റ്റബിൾ തങ്കമണിയുടെ സാക്ഷിമൊഴി. ഫോർട്ട് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ ഉയദകുമാർ മരിച്ച കേസിന്റെ വിചാരണയ്ക്കിടെയാണ് സുപ്രധാന വെളിപ്പെടുത്തൽ. അന്നത്തെ സി.ഐ ഇ.കെ സാബു, എസ് ഐ ആയിരുന്ന അജിത് കുമാർ എന്നിവരാണ് രേഖകളിൽ തിരുത്തൽ നിർദ്ദേശിച്ചതെന്നും കേസിലെ അഞ്ചാം സാക്ഷിയായ മുൻ ഹെഡ് കോൺസ്റ്റബിൽ മൊഴി നൽകിയിട്ടുണ്ട്. തങ്കമണിയെ സിബിഐ മാപ്പുസാക്ഷിയാക്കിയിരുന്നു. മരിച്ച ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത് രാത്രി എട്ടിനാണെന്ന് പറയാൻ മേലുദ്യോഗസ്ഥർ നിർദ്ദേശിച്ചുവെന്നും ഉദയകുമാറിനെ ഉദ്യോഗസ്ഥരെ തോളിൽ താങ്ങി കൊണ്ടുവരുന്നത് കണ്ടുവെന്നും തങ്കമണി മൊഴി നൽകിയിട്ടുണ്ട്. കേസിന്റെ വിചാരണ ജൂൺ 13 വരെ തുടരും. 2005 സെപ്റ്റംബർ 27-നാണ് ഉദയകുമാറിനെ ശ്രീകണ്‌ഠേശ്വരം പാർക്കിൽവച്ച് ഇ.കെ. സാബുവിന്റെ ക്രൈം സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ വച്ചാണ് ഉദയകുമാർ മരിച്ചത്. ജിതകുമാർ, ശ്രീകുമാർ, സോമൻ, ടി. അജിത്കുമാർ, ഇ.കെ.സാബു, ടി.കെ. ഹരിദാസ് എന്നിവരാണ് വ

തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസിൽ സ്റ്റേഷൻ രേഖകൾ തിരുത്തിയെന്ന് മുൻ ഹെഡ് കോൺസ്റ്റബിൾ തങ്കമണിയുടെ സാക്ഷിമൊഴി.
ഫോർട്ട് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ ഉയദകുമാർ മരിച്ച കേസിന്റെ വിചാരണയ്ക്കിടെയാണ് സുപ്രധാന വെളിപ്പെടുത്തൽ. അന്നത്തെ സി.ഐ ഇ.കെ സാബു, എസ് ഐ ആയിരുന്ന അജിത് കുമാർ എന്നിവരാണ് രേഖകളിൽ തിരുത്തൽ നിർദ്ദേശിച്ചതെന്നും കേസിലെ അഞ്ചാം സാക്ഷിയായ മുൻ ഹെഡ് കോൺസ്റ്റബിൽ മൊഴി നൽകിയിട്ടുണ്ട്.
തങ്കമണിയെ സിബിഐ മാപ്പുസാക്ഷിയാക്കിയിരുന്നു. മരിച്ച ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത് രാത്രി എട്ടിനാണെന്ന് പറയാൻ മേലുദ്യോഗസ്ഥർ നിർദ്ദേശിച്ചുവെന്നും ഉദയകുമാറിനെ ഉദ്യോഗസ്ഥരെ തോളിൽ താങ്ങി കൊണ്ടുവരുന്നത് കണ്ടുവെന്നും തങ്കമണി മൊഴി നൽകിയിട്ടുണ്ട്. കേസിന്റെ വിചാരണ ജൂൺ 13 വരെ തുടരും.
2005 സെപ്റ്റംബർ 27-നാണ് ഉദയകുമാറിനെ ശ്രീകണ്‌ഠേശ്വരം പാർക്കിൽവച്ച് ഇ.കെ. സാബുവിന്റെ ക്രൈം സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ വച്ചാണ് ഉദയകുമാർ മരിച്ചത്. ജിതകുമാർ, ശ്രീകുമാർ, സോമൻ, ടി. അജിത്കുമാർ, ഇ.കെ.സാബു, ടി.കെ. ഹരിദാസ് എന്നിവരാണ് വിചാരണ നേരിടുന്നത്. ഉദയകുമാറിന്റെ അമ്മ പ്രഭാവതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

