മുംബൈ: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഇന്ത്യയിലെ മതേതരത്വം മതിയായെന്നും താക്കറേ പറഞ്ഞു.

ശിവസേന മുഖ പത്രം സാമ്നയിലൂടെയാണ് ശിവസേനയുടെ നിലപാട് ഉദ്ധവ് താക്കറെ പറഞ്ഞത്.

നമ്മൾ ഇപ്പോൾ തീരുമാനിക്കണം ഈ മതേതരത്വം മതിയാക്കാൻ. ഒരേയൊരു പരിഹാരം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതാണ് ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണം തടയുവാൻ നല്ല വഴി. മതേതരത്വത്തിന്റെ വിശകലനം മൂലം ഇന്ത്യയിൽ ഹിന്ദുത്വത്തിനു വേണ്ടി സംസാരിക്കുന്നത് കുറ്റമായി മാറിക്കൊണ്ടിരിക്കുകയാണ് ഹിന്ദുത്വത്തിന്റെയും മതേതരത്വത്തിന്റെയും ഇടയിലാണ് ഇപ്പോൾ രാജ്യമെന്നും ഉദ്ധവ് പറയുന്നു.