- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യം ശക്തമാക്കാൻ യുഡിഎഫ്; ഓഗസ്റ്റ് നാലിന് നിയോജക മണ്ഡലം തലത്തിൽ യുഡിഎഫ് ധർണ
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് യു.ഡി.എഫ് നിയോജക മണ്ഡലം തലത്തിൽ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് കൺവീനർ എം.എം ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിചാരണ നേരിടുന്ന ശിവൻകുട്ടി രാജിവെയ്ക്കെണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് ലാവ് ലിൻ കേസിൽ സമാനസാഹചര്യം ഉണ്ടാകുമെന്ന് കണ്ടുള്ള മുൻകൂർ ജാമ്യമെടുക്കലാണ്.വിചാരണ കോടതിയിൽ തന്റെ നിരപാരാധിത്വം തെളിയിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ന്യായം അംഗീകരിക്കാനാവില്ല. കോടതി പാർമാശങ്ങളുടെ പേരിലും എഫ്. ഐ.ആർ ഇട്ടതിന്റെ പേരിലും മന്ത്രിമാർ രാജിവെച്ച് ധാർമികമൂല്യം ഉയർത്തിപ്പിടിച്ച രാഷ്ട്രീയ സംസ്‌കാരമാണ് കേരളത്തിന്റെതെന്നും എം.എം ഹസൻ പറഞ്ഞു.
Next Story