- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസ് ബി ഐ മുഖേനയുള്ള പണമാണ് സഹകരണ ബാങ്കിൽ എത്തിയതെന്ന് വ്യക്തമായില്ലേ? ജലീലിനെ പൊളിച്ച് കുഞ്ഞാലിക്കുട്ടിയെ താരമാക്കി ഐക്യത്തിന് തുടക്കം: യുഡിഎഫിനേയും കേഡർ ശൈലിയിലേക്ക് കൊണ്ടു വരാൻ സുധാകര തന്ത്രം; ഇനി ഘടനാപരമായ മാറ്റങ്ങൾ
തിരുവനന്തപുരം: കോൺഗ്രസിൽ സമഗ്രമായ അഴിച്ചു പണിക്കാണ് കെ സുധാകരൻ ലക്ഷ്യമിടുന്നത്. ഇതു കൊണ്ട് മാത്രം വീണ്ടും അധികാരത്തിൽ എത്താൻ കഴിയില്ലെന്ന് സുധാകരന് അറിയാം. അതുകൊണ്ട് തന്നെ മുന്നണിയേയും ശക്തിപ്പെടുത്തും. ഘടനാപരമായ മാറ്റങ്ങൾക്കും യുഡിഎഫ് തുടക്കമിട്ടു. പഞ്ചായത്തു തലത്തിൽ യുഡിഎഫിന് ഘടകങ്ങൾ രൂപീകരിക്കാൻ മുന്നണി നേതൃയോഗം തീരുമാനിച്ചു. 6 മാസത്തിനുള്ളിൽ വലിയ മാറ്റം യുഡിഎഫിൽ പ്രതിഫലിപ്പിക്കാനാണ് തീരുമാനം.
ഘടകക്ഷികളെ കോൺഗ്രസ് തോൽപ്പിക്കുന്നുവെന്ന പരാതി സജീവമാണ്. ആർ എസ് പിക്ക് കൊല്ലത്ത് സമ്പൂർണ്ണ തോൽവിയുണ്ടാകാൻ കാരണം ഇതാണെന്നാണ് ആർ എസ് പിയുടെ വിലയിരുത്തൽ. ഇത് ഇനി ആവർത്തിക്കില്ല. പരാതികൾ ഗൗരവത്തോടെ എടുക്കും. ആർ എസ് പിയുടെ പരാതിയിൽ നടപടി ഉണ്ടാകും. പാർട്ടികൾ തമ്മിലെ കെട്ടുറപ്പ് താഴെ തട്ടിൽ സജീവമാക്കും. ഇതിന് വേണ്ടി കമ്മറ്റികളും വരും.
സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം സമിതികൾ കൂടാതെയാണ് മണ്ഡലം അല്ലെങ്കിൽ പഞ്ചായത്ത് തലത്തിൽ യുഡിഎഫ് സമിതി രൂപീകരിക്കുന്നത്. ഇതും നിയോജകമണ്ഡലം കമ്മിറ്റികളുടെ അഴിച്ചുപണിയും 2 മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ഇതോടെ യുഡിഎഫിലെ അണികൾക്കിടയിലും നല്ല ബന്ധം ഉണ്ടാകും. വോട്ടു ചോർച്ചയും മറിക്കലും എല്ലാം തടയാൻ താഴെ ത്ട്ടിലും ബന്ധം ശക്തമാക്കും. കേഡർ സ്വഭാവത്തിലേക്ക് യുഡിഎഫിനേയും പതിയെ മാറ്റും. യുഡിഎഫ് സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനങ്ങൾ അടിത്തട്ടിൽ എല്ലാവരും ഒരുമിച്ച് നടപ്പാക്കുമെന്നും ഉറപ്പിക്കും.
നവംബറിൽ ജില്ലകളിൽ വിളിച്ചു ചേർക്കുന്ന നേതൃസമ്മേളനങ്ങളിൽ പ്രതിപക്ഷ നേതാവ് അടക്കം നേതാക്കൾ പങ്കെടുക്കും. യുഡിഎഫിന്റെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുന്ന നയരേഖയുടെ അടിസ്ഥാനത്തിൽ ഇവിടെ ചർച്ച നടത്തും. ഡിസംബർ, ജനുവരി മാസങ്ങളിൽ വിപുലമായ നേതൃസമ്മേളനം നടത്തും. യുഡിഎഫ് ജില്ലാ ചെയർമാന്മാർ, കൺവീനർമാർ തുടങ്ങിയവരുടെ നേതൃയോഗവും ചേരും. തുടർന്ന് സംസ്ഥാനതല കൺവൻഷനും ചേരും. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശദമായി വിലയിരുത്താനും യുഡിഎഫ് തീരുമാനിച്ചു. 22ന് മുഴുവൻ സമയ യുഡിഎഫ് നേതൃയോഗം ചേരും.
മുന്നണിയിലെ കക്ഷികൾ തമ്മിലെ ബന്ധം ദൃഢമാക്കുകയാണു ലക്ഷ്യമെന്ന് സതീശൻ വ്യക്തമാക്കി. പഞ്ചായത്തു തൊട്ടു പാർലമെന്റ് വരെ ഏതു ഘടകകക്ഷിയിൽപ്പെട്ടവർ മത്സരിച്ചാലും അവർക്കെതിരെ പ്രവർത്തിക്കുന്ന കോൺഗ്രസുകാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ യോഗത്തിൽ വ്യക്തമാക്കി. കോൺഗ്രസിന്റെ അന്വേഷണ സമിതി തന്റെ പാർട്ടിയെ വിമർശിച്ച കാര്യം പി.ജെ.ജോസഫ് ചൂണ്ടിക്കാട്ടി. അങ്ങനെ ഒരു വിമർശനവും ഒരു സമിതിയുടെയും റിപ്പോർട്ടിൽ ഇല്ലെന്നു യോഗത്തിലും പുറത്തും വി.ഡി.സതീശൻ അറിയിച്ചു.
നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങളേയും ഒരുമിച്ച് നേരിയും. മുസ്ലിം ലീഗിനെതിരെ നടക്കുന്ന വ്യാജ പ്രചരണമാണെന്ന് വിളിച്ചു പറയും. ഇതിന് വേണ്ടിയുള്ള ശ്രമങ്ങളും നടത്തും. പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി.ജലീൽ ആദ്യം ഉന്നയിച്ച ആരോപണത്തിൽ ഒരു കഴമ്പും ഇല്ലെന്ന് ഇതിനകം തെളിഞ്ഞില്ലേ എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശദീകരിച്ചത് ഇതിന്റെ ഭാഗമാണ്. എസ്‌ബിഐ മുഖേന വന്ന പണമാണ് സഹകരണബാങ്കിൽ നിക്ഷേപിച്ചതെന്നു വ്യക്തമായി.
ആർക്കെതിരെയും ആരോപണം ഉന്നയിക്കാം. ഇഡി പോലെ ഒരു ഏജൻസിയുടെ മുന്നിൽ എല്ലാ തയ്യാറെടുപ്പുകളോടെ വേണം പോകാൻ. അതിനായി വിവരങ്ങൾ ശേഖരിക്കാൻ സമയം എടുത്തെന്നു വരും. പക്ഷേ സകല ബാങ്കുകൾക്കെതിരെയും ആരോപണവുമായി വന്നാൽ നിക്ഷേപകർ അങ്കലാപ്പിലായി സഹകരണമേഖലയെ തന്നെ അതു ബാധിക്കുമെന്നും സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ