- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് പ്രകടന പത്രിക നാളെ പുറത്തിറക്കും; കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി ജെഡിയു; സി ജയൻബാബു എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി
കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ഒരു മുഴം മുമ്പേ കാര്യങ്ങൾ നീക്കി യുഡിഎഫ്. യുഡിഎഫ് പ്രകടന പത്രിക നാളെ പുറത്തിറക്കും. പാവപ്പെട്ടവരെ പരിരക്ഷിക്കൽ, അഴിമതി രഹിത ഭരണം എന്നിവക്ക് പ്രാധാന്യം നൽകുന്ന പ്രകടന പത്രികയാണ് യുഡിഎഫിന്റേതെന്ന് യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ കൊച്ചയിൽ പറഞ്ഞു. യുഎഡിഎഫ് നേതൃസമ്മേളനം നാളെ കൊച്ചിയിൽ നടക്കും
കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ഒരു മുഴം മുമ്പേ കാര്യങ്ങൾ നീക്കി യുഡിഎഫ്. യുഡിഎഫ് പ്രകടന പത്രിക നാളെ പുറത്തിറക്കും. പാവപ്പെട്ടവരെ പരിരക്ഷിക്കൽ, അഴിമതി രഹിത ഭരണം എന്നിവക്ക് പ്രാധാന്യം നൽകുന്ന പ്രകടന പത്രികയാണ് യുഡിഎഫിന്റേതെന്ന് യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ കൊച്ചയിൽ പറഞ്ഞു. യുഎഡിഎഫ് നേതൃസമ്മേളനം നാളെ കൊച്ചിയിൽ നടക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനം എ കെ ആന്റണി ഉദ്ഘാടനം ചെയ്യും.
അതേസമയം ആർഎസ്‌പിക്കു പിന്നാലെ ജെഡിയുവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആർഹമായ പരിഗണന വേണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നു. സംസ്ഥാനത്തെ സ്വാധീനമേഖലകളിൽ എല്ലാം ആവശ്യത്തിന് സീറ്റുകൾ നൽകണം. ഇനിയും അവഗണ സഹിക്കാൻ കഴിയില്ല. ഇക്കാര്യങ്ങൾ യുഡിഎഫ് യോഗത്തിൽ ഉന്നയിക്കാൻ പാർട്ടി തീരുമാനിച്ചതായി അധ്യക്ഷൻ എംപി വീരേന്ദ്രകുമാർ വ്യക്തമാക്കി.
സമീപകാലത്ത് പല ജില്ലകളിലും യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിൽ ജെഡിയു വലിയ പങ്കു വഹിച്ചു. എന്നാൽ എൽഡിഎഫിൽ നിന്നും യുഡിഎഫിലെത്തിയതിനു ശേഷവും എൽഡിഎഫിൽ ഉണ്ടായിരുന്നപ്പോൾ മത്സരിച്ച സീറ്റുകളാണു പ്രാദേശിക തലത്തിൽ യുഡിഎഫ് നൽകുന്നത്. ജെഡിയുവിനോട് ഒരു വിട്ടുവീഴ്‌ച്ചക്കും യുഡിഎഫ് തയാറായില്ലെന്നും വിരേന്ദ്ര കുമാർ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സിറ്റിങ് സീറ്റുകൾ മാത്രം പോരെന്നും സ്വാധീനത്തിന് അനുസരിച്ച് സീറ്റുകൾ എല്ലാ ജില്ലകളിലും നൽകണമെന്നുമാണ് ജെഡിയുവിന്റെ ആവശ്യം. യുഡിഎഫിൽ വന്ന നാൾ മുതൽ പാർട്ടിയോട് ഒരു വിട്ടുവീഴ്‌ച്ചക്കും യുഡിഎഫ് തയ്യാറായിട്ടില്ലെന്നും ഇത്തവണ ഇത് തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ ജയിച്ചത് ഏതു മുന്നണിയിൽ നിന്നായാലും സിറ്റിങ് സീറ്റുകൾ മാത്രം ഘടക കക്ഷികൾക്കെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നത്. ഒരോ കക്ഷിയും തോറ്റ സീറ്റ് ആർക്കെന്ന തീരുമാനിക്കാൻ ഉഭയകക്ഷി ചർച്ച നടത്തും. ഈ നിർദ്ദേശങ്ങൾ യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് മുന്നോട്ട് വച്ചാൽ ശക്തമായി എതിർക്കാൻ തന്നെയാണു ജെഡിയുവിന്റെ തീരുമാനം.
അതേസമയം ഇടതു മുന്നണിയിൽ ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ മേയർ സ്ഥാനാർത്ഥിയായി സി ജയൻബാബുവിനെ സിപിഐ(എം) പ്രഖ്യാപിച്ചു. സിപിഐ(എം) ജില്ലാ കമ്മറ്റി അംഗമാണ് സി ജയൻ ബാബു. സിപിഐ(എം) ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. വി കെ മധു, ബി പി മുരളി എന്നിവരെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിമാരായി പരിഗണിക്കുന്നത്.