തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന ആഹ്വാനം നടപ്പാക്കാൻ കോൺഗ്രസ് തീവൃ ശ്രമം തുടങ്ങി. യുഡിഎഫിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് നീക്കം. മുസ്ലിം ലീഗുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തു.

കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ മുന്നണിയിലെ പാർട്ടികൾ മത്സരിക്കേട്ടെ എന്ന തീരുമാനം ഫലം കാണുകയാണ്. എന്നാൽ കേരളാ കോൺഗ്രസ് അടക്കമുള്ളവർ ഇത് അംഗീകരിക്കുന്നില്ല. അതിനിടെയിൽ ഘടകകക്ഷികൾ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാകക്ഷികൾക്കും തെരഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കാനുള്ള അവസരമുണ്ടാക്കണമെന്ന ആവശ്യവും എത്തുന്നു. മുന്നണി തീരുമാനത്തിനെതിരേ പ്രവർത്തിക്കാൻ ഒരു കക്ഷിയേയും അനുവദിക്കില്ലെന്നും റിബലുകളായി രംഗത്തു വരുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കെപിസിസി. അധ്യക്ഷൻ വി എം. സുധീരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ മാസം ഒൻപതിനു മുമ്പ് സീറ്റ് വിഭജനം പൂർത്തിയാക്കാനാണു തീരുമാനം. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ ലഭിക്കണമെന്നാണ് ഓരോ കക്ഷികളുടെയും നിലപാട്. അതിനുശേഷം കൂടുതലായി അവകാശവാദമുള്ള സീറ്റുകളിൽ ഉഭയകക്ഷി ചർച്ചയാകാമെന്നും കക്ഷികൾ വ്യക്തമാക്കുന്നു. ഇന്നലെ കൊച്ചിയിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ മലപ്പുറത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മാണി വിഭാഗവുമായി കോട്ടയം, ഇടുക്കി ജില്ലകളിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ ഉഭയകക്ഷി ചർച്ച നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കൊല്ലത്ത് ബാലകൃഷ്ണപിള്ളയുടെ കേരളാ കോൺഗ്രസ് മത്സരിച്ച സീറ്റുകൾ ആർഎസ്‌പിക്ക് ലഭിക്കും. മുസ്ലിം ലീഗും ഒത്തു തീർപ്പിന് തയ്യാറാണ്. എന്നാൽ കേരളാ കോൺഗ്രസിനെ മെരുക്കാൻ കഴിഞ്ഞിട്ടുമില്ല.

അർഹമായതു കിട്ടിയേതീരു എന്നും കൊല്ലത്തെപ്പോലെ അഞ്ചുമിനിട്ടുകൊണ്ട് പരിഹരിക്കാവുന്നയല്ല സീറ്റ് വിഭജനമെന്നും കേരളാ കോൺഗ്രസ്(എം) നേതാവ് കെ.എം. മാണി വ്യക്തമാക്കിയിട്ടണ്ട്. കൂടുതൽ സീറ്റ് കിട്ടിയേതീരു എന്ന നിലപാടിലാണ് കേരളാ കോൺഗ്രസ്. പ്രത്യേകിച്ച് പാലയിൽ. എന്നാൽ പിസി ജോർജ്ജ് മത്സരിച്ചത് തിരിച്ചുവേണമെന്ന് കോൺഗ്രസും ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ പാഠം പഠിപ്പിക്കുമെന്നാണ് വെല്ലുവിളി. ഏതായാലും സീറ്റ്‌വിഭജനം ചർച്ച ചെയ്യാൻ യു.ഡി.എഫ്. കക്ഷിനേതാക്കളുടെ യോഗം ഇന്നു വൈകിട്ട് നാലിന് ക്ല ിഫ്ഹൗസിൽ ചേരുന്നുണ്ട്. അതിനുമുമ്പ് മാണി വിഭാഗവുമായി ഉഭയകക്ഷിചർച്ചയും നടത്തിയേക്കും.

വെള്ളാപ്പള്ളി ബിജെപി. കൂട്ടുകെട്ടിന്റെ സാഹചര്യത്തിൽ യു.ഡി.എഫിൽ അഭിപ്രായഭിന്നതയുണ്ടെന്ന സൂചനപോലും പുറത്തുവരരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്. അതുകൊണ്ട് എല്ലാവരും വിട്ടുവീഴ്ചചെയ്ണമയെന്നാണ് ആവശ്യം.