മനാമ: മുൻ തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകാറുള്ള ഭരണവിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പിൽ ഇല്ലെന്നും തികച്ചും വികസനം ചർച്ച ചെയ്യപ്പെട്ടുന്ന ഒരു തെരഞ്ഞെടുപ്പാണിതെന്നും കെപിസിസി.ജനറൽ സെക്രട്ടറി കെ.പി.അനിൽ കുമാർ പറഞ്ഞു. ബഹ്‌റൈനിലെ യു.ഡി.എഫ്. അനുഭാവികൾ സംഘടിപ്പിച്ച കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ഭരണത്തുടർച്ചയുണ്ടാകും. കേരളത്തിലെ സമാധാന അന്തരീക്ഷം നിലനിർത്താനും വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ ഒറ്റപ്പെടുത്തി മതേതരത്വം ശക്തിപ്പെടുത്താൻ യു.ഡി.എഫ് നു മാത്രമേ കഴിയുകയുള്ളു'. കേരളം മുന്നോട്ടു പോകുമ്പോൾ അതിനെ മുന്നോട്ടു നയിക്കാനും ജനസമ്പർക്ക പരിപാടിയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണത്തുടർച്ചക്കായി പ്രവാസികൾ പ്രവർത്തിക്കണമെന്നും കെ .പി .അനിൽകുമാർ പറഞ്ഞു. അഡ്വ. ലതീഷ് ഭരതന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിയാദ് ഏഴംകുളം ആ മുഖ പ്രഭാഷണം നടത്തി .കുട്ടൂസ മുണ്ടേരി, ഷംലി.പി.ജോൺ, എ.സി.എ.ബക്കർ, ജേക്കബ് തേക്കുതോട്, അഡ്വ.പോൾ സെബാസ്റ്റ്യൻ, ടിപ് ടിപ് ഉസ്മാൻ ,നജീബ് കടലായി, ധനേഷ് പിള്ള, ഷാഫി പാറക്കാട്ട് ,എന്നിവർ പ്രസംഗിച്ചു. വിൻസു കൂത്തപ്പള്ളി സ്വാഗതവും, തോമസ് സൈമൺ നന്ദിയും പറഞ്ഞു.വിവിധ സംഘടന നേതാക്കളായ ബാബു കുഞ്ഞിരാമൻ, ഗഫൂർ കൈപ്പ മംഗലം, തേവലക്കരബാദുഷ,ബേസിൽ നെല്ലിമറ്റം, ബിജു മലയിൽ, മനോജ് വടകര, നൂർ മുണ്ടേരി, സുന്ദരൻ പിള്ള, വിനോദ് ഡാനിയൽ, സിംസൺ ചാക്കോ, സനൽ എന്നിവർ പങ്കെടുത്തു.