- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയം എത്രകണ്ട് ആളിക്കത്തിച്ചാലും അത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമാകില്ലെന്ന് കോൺഗ്രസ് വിലയിരുത്തൽ; യുഡിഎഫ് നീങ്ങുന്നത് പതിനാറ് ലോക്സഭാ സീറ്റുകൾ ലക്ഷ്യമാക്കി; ഇടുക്കിയും ചാലക്കുടിയും തൃശ്ശൂരും തിരിച്ചുപിടിക്കും; പാലക്കാട്ടും ചിറയിൻകീഴും കളത്തിലിറക്കുക കരുത്തരെ; സിപിഎമ്മിനോടുള്ള ജനവിരോധം വോട്ടിൽ പ്രതിഫലിക്കുക കോൺഗ്രസിന് ഭൂരിപക്ഷം നൽകിയാകുമെന്ന ആത്മവിശ്വാസത്തിൽ കെപിസിസി നേതൃത്വം
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി പ്രക്ഷോഭവുമായി രംഗത്തുണ്ടെങ്കിലും ഈ പ്രക്ഷോഭം ബിജെപിയെ അധികാരത്തിലേക്കോ കേരള രാഷ്ട്രീയത്തിൽ ഒരു നിർണായക ശക്തിയാക്കി മാറ്റാൻ പര്യാപ്തമോ അല്ലെന്നു കോൺഗ്രസ് വിലയിരുത്തൽ. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ആവർത്തിക്കും എന്ന പ്രതീക്ഷയാണ് ശബരിമല പ്രക്ഷോഭം കത്തിനിൽക്കുന്ന വേളയിലും കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. 2009ൽ യുഡിഎഫ് 16 ലോക്സഭാ സീറ്റുകൾ നേടിയിരുന്നു. വരുന്ന ലോക്സഭാ സീറ്റിൽ 16 സീറ്റ് യുഡിഎഫ് നേടും എന്നാണ് നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് വിലയിരുത്തൽ. കാസർകോട്, പാലക്കാട് തുടങ്ങി നാലോളം സീറ്റുകൾ മാത്രമാണ് 2009ൽ കോൺഗ്രസിന് കൈമോശം വന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, ചാലക്കുടി, തൃശൂർ എന്നീ ലോക്സഭാ സീറ്റുകൾ ഉറപ്പ് എന്ന നിലയിലേക്കാണ് കോൺഗ്രസ് നേതൃത്വം നീങ്ങുന്നത്. ഇടുക്കി, പാലക്കാട്, കാസർകോട്, ചിറയിൻകീഴ് തുടങ്ങി നാല് ലോക്സഭാ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി പ്രക്ഷോഭവുമായി രംഗത്തുണ്ടെങ്കിലും ഈ പ്രക്ഷോഭം ബിജെപിയെ അധികാരത്തിലേക്കോ കേരള രാഷ്ട്രീയത്തിൽ ഒരു നിർണായക ശക്തിയാക്കി മാറ്റാൻ പര്യാപ്തമോ അല്ലെന്നു കോൺഗ്രസ് വിലയിരുത്തൽ. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ആവർത്തിക്കും എന്ന പ്രതീക്ഷയാണ് ശബരിമല പ്രക്ഷോഭം കത്തിനിൽക്കുന്ന വേളയിലും കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. 2009ൽ യുഡിഎഫ് 16 ലോക്സഭാ സീറ്റുകൾ നേടിയിരുന്നു. വരുന്ന ലോക്സഭാ സീറ്റിൽ 16 സീറ്റ് യുഡിഎഫ് നേടും എന്നാണ് നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് വിലയിരുത്തൽ.
കാസർകോട്, പാലക്കാട് തുടങ്ങി നാലോളം സീറ്റുകൾ മാത്രമാണ് 2009ൽ കോൺഗ്രസിന് കൈമോശം വന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, ചാലക്കുടി, തൃശൂർ എന്നീ ലോക്സഭാ സീറ്റുകൾ ഉറപ്പ് എന്ന നിലയിലേക്കാണ് കോൺഗ്രസ് നേതൃത്വം നീങ്ങുന്നത്. ഇടുക്കി, പാലക്കാട്, കാസർകോട്, ചിറയിൻകീഴ് തുടങ്ങി നാല് ലോക്സഭാ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള സീറ്റുകൾ ഇത്തവണ കോൺഗ്രസിനൊപ്പം നിൽക്കുമെന്നാണ് വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പഴുതടച്ച് നടപ്പിലാക്കിയാൽ 2009 ലെ ലോക്സഭാ ഫലം തന്നെ ആവർത്തിക്കും.
റിപ്പബ്ളിക് ടിവി പുറത്തു വിട്ട തിരഞ്ഞെടുപ്പ് ഫലവും ഏകദേശം കോൺഗ്രസിന്റെ കണക്കുകൂട്ടലിനോട് ഒപ്പം നിൽക്കുന്നതാണ്. ഇടുക്കി, ചാലക്കുടി ലോക്സഭാ സീറ്റുകൾ കോൺഗ്രസിലെ പ്രശ്നങ്ങൾ കൊണ്ട് നഷ്ടമായതാണു എന്നാണ് മുൻപേ തന്നെ വിലയിരുത്തിയത്. മികച്ച സ്ഥാനാർത്ഥികളെ യുഡിഎഫ് നിർത്തിയിരുന്നെങ്കിൽ ഈ സീറ്റുകൾ കോൺഗ്രസിനൊപ്പം നിൽക്കുമായിരുന്നു. കോൺഗ്രസിലെ ഡീൻ കുര്യാക്കോസ് ആയിരുന്നു ഇടുക്കിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി. പി.സി .ചാക്കോയാണ് ചാലക്കുടിയിൽ ഇടത് സ്ഥാനാർത്ഥി ഇന്നസെന്റിനു മുന്നിൽ പരാജയം നുണഞ്ഞത്. ഈ രണ്ടു സീറ്റുകളും ഭദ്രമായ സ്ഥാനാർത്ഥി നിർണ്ണയം വഴി തിരിച്ചു പിടിക്കാൻ ഇക്കുറി കോൺഗ്രസ് ശ്രമിക്കും.
'ഇടുക്കിയിലും ചാലക്കുടിയും കോൺഗ്രസിന്റെ വിജയ സീറ്റുകൾ ആയിരുന്നു. അത് തിരിച്ചു പിടിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിരുന്നെങ്കിൽ യുഡിഎഫിന് കഴിയുമായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും പറവൂർ എംഎൽഎയുമായ വി.ഡി.സതീശൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. കഴിഞ്ഞ തവണ നോട്ടപ്പിശക് കൊണ്ട് നഷ്ടമായ സീറ്റുകൾ കോൺഗ്രസും യുഡിഎഫും തിരിച്ചു നേടുക തന്നെ ചെയ്യും. ശബരിമലയാണ് ബിജെപിയുടെ കയ്യിലുള്ള ആയുധം. ശബരിമല വഴി ലോക്സഭാ സീറ്റിലേക്കാണ് ബിജെപി നോട്ടം എറിയുന്നത്. ശബരിമല വെച്ചുള്ള ഈ കളി കേരളം അംഗീകരിക്കില്ലാ എന്നാണ് കോൺഗ്രസ് കരുതുന്നത്.
സെക്യുലർ ആയുള്ള കേരളത്തിൽ നഗ്നമായ വർഗീയത അംഗീകരിക്കപ്പെടില്ല. കമ്യൂണൽ പൊളിറ്റിക്സ് കേരളത്തിനു അപരിചിതമാണ്. ഈ അപരിചിതമായ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്. അതുകൊണ്ട് വലിയ വിജയം ബിജെപിക്ക് ലഭിക്കില്ല-സതീശൻ പറയുന്നു. സിപിഎം കരുതുന്നത് കോൺഗ്രസ്-യുഡിഎഫ് വോട്ട് ഷെയറിൽ നിന്ന് നല്ലൊരു പങ്ക് ബിജെപി പിടിച്ചടക്കട്ടെ. എന്നാണ് ഇതിനാണ് ശബരിമല ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ മതേതര നിലപാട് എന്ന രീതിയിൽ സിപിഎം മുന്നോട്ടു പോകുന്നത്. പ്രിൻസിപ്പൽ ഓപ്പോസിഷൻ കോൺഗ്രസ് ആണ്. ഈ കോൺഗ്രസിനെ ദുർബലമാക്കുക. ഇതാണ് സിപിഎം ലക്ഷ്യം. സിപിഎമ്മിന് മുന്നിലുള്ള യുഡിഎഫ് എന്ന പ്രതിപക്ഷത്തെ ദുർബലമാക്കുക. യുഡിഎഫ് വോട്ട് ഷെയർ ബിജെപി പിടിച്ചടക്കട്ടെ.
ഈ ഫീലിലാണ് സിപിഎം കേരളത്തിൽ നീങ്ങുന്നത്. ശബരിമല പൊളിറ്റിക്സിൽ വ്യക്തമാകുന്നത് ഈ സിപിഎം നിലപാടാണ്. പക്ഷെ ശബരിമല പ്രശ്നത്തോടെ ബിജെപിക്ക് ഒരു ഇടം സിപിഎം ഒരുക്കി നൽകിയിട്ടുണ്ട്. യുഡിഎഫിനെ പിളർത്തുക. കേരളത്തിൽ രണ്ടു പ്രതിപക്ഷത്തെ സൃഷ്ടിക്കുക. ഇതിനാണ് സിപിഎം ഒരുങ്ങിയിരിക്കുന്നത്. ഈ അപകടകരമായ രാഷ്ട്രീയം വിജയിക്കില്ലെന്നു തന്നെയാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. സിപിഎമ്മിനോട് ജനങ്ങൾക്ക് വിരോധം വന്നാൽ തന്നെ ആ വിരോധം വോട്ടിൽ പ്രതിഫലിക്കുക കോൺഗ്രസിന് ഭൂരിപക്ഷം നൽകിയാവും. ഇത് സിപിഎം കണക്കിലെടുക്കേണ്ടതുണ്ട്. ശബരിമല പ്രശ്നത്തിൽ സിപിഎം പുലിവാല് പിടിച്ചതിന്റെ ലക്ഷണം തന്നെയാണ് ഇന്നലത്തെ കോടിയേരിയുടെ പ്രസ്താവന എന്നും കോൺഗ്രസ് കണക്കുകൂട്ടുന്നുണ്ട്.
ശബരിമല പ്രശ്നത്തിൽ ആർഎസ്എസ് സമരം അവസാനിപ്പിക്കണമെന്നാണ് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത്. ഇതേ ആവശ്യം തന്നെയാണ് വേറൊരു രീതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വളരെ ശക്തമായ മത്സരത്തിനാണ് കേരളത്തിൽ അരങ്ങൊരുന്നത്. ശബരിമല കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അടിമുടി മാറ്റിയ സാഹചര്യത്തിൽ ഇടതുമുന്നണിയുടെ സീറ്റുകൾ പരമാവധി തന്നെ എത്തിപ്പിടിക്കാനാണ് ഇക്കുറി യുഡിഎഫ് ഒരുങ്ങുന്നത്.