- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് 5000ന് മുകളിൽ ഭൂരിപക്ഷം 23 മണ്ഡലങ്ങളിൽ; ഇടതിന് വ്യക്തമായ മുൻതൂക്കം 18 ഇടത്ത് മാത്രം; ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കുന്നിടത്തും ഭരണ മുന്നണിക്ക് മേൽകൈ; 77 സീറ്റുമായി കോൺഗ്രസിന് ഭരണതുടർച്ചയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും റിപ്പോർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഭരണതുടർച്ചുണ്ടാക്കുമെന്ന് സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട്. 77 സീറ്റുകളിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് മുൻതൂക്കം കിട്ടുമെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ. 63 ഇടത്ത് ഇടതുപക്ഷം വിജയിക്കും. നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്. വിവിധ മാദ്ധ്യമങ്ങൾ നടത്തുന്ന സർവ്വേയ്ക്ക് വിരുദ്ധമാണ് ഈ ഫലം. എങ്കിലും കണക്കുകൾ തിരിച്ചുള്ള സർവ്വേ യുഡിഎഫ് ക്യാമ്പുകളിൽ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. യുഡിഎഫിന് 23ലധികം മണ്ഡലങ്ങളിൽ 5000ന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്നാണ് റിപ്പോർട്ട്. ഇടതിന് 19 മണ്ഡലങ്ങളിലേ വലിയ മുൻതൂക്കം നേടാനാകൂ. 5000നും 2000നും ഇടയിൽ ഭൂരിപക്ഷം 19 മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് കിട്ടും. യുഡിഫിന് 18 ഇടത്ത് ഈ മുൻതൂക്കം ലഭിക്കും. 2000ൽ താഴെ ഭൂരിപക്ഷത്തിൽ 29 ഇടത്ത് യുഡിഎഫ് ജയിക്കും. ഇടതുപക്ഷത്തിന് 18 ഇടത്ത് മാത്രമാണ് നേരിയ മുൻതൂക്കം. ഇഞ്ചോടിഞ്ഞ് പോരാട്ടത്തിൽ ഏഴിടത്ത് വീതം ഇടതും വലതും ജയിക്കുമെന്നാണ് വിലയിരുത്തൽ. ശക്തമായ ത്രി
തിരുവനന്തപുരം: കേരളത്തിൽ ഭരണതുടർച്ചുണ്ടാക്കുമെന്ന് സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട്. 77 സീറ്റുകളിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് മുൻതൂക്കം കിട്ടുമെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ. 63 ഇടത്ത് ഇടതുപക്ഷം വിജയിക്കും. നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്. വിവിധ മാദ്ധ്യമങ്ങൾ നടത്തുന്ന സർവ്വേയ്ക്ക് വിരുദ്ധമാണ് ഈ ഫലം. എങ്കിലും കണക്കുകൾ തിരിച്ചുള്ള സർവ്വേ യുഡിഎഫ് ക്യാമ്പുകളിൽ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.
യുഡിഎഫിന് 23ലധികം മണ്ഡലങ്ങളിൽ 5000ന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്നാണ് റിപ്പോർട്ട്. ഇടതിന് 19 മണ്ഡലങ്ങളിലേ വലിയ മുൻതൂക്കം നേടാനാകൂ. 5000നും 2000നും ഇടയിൽ ഭൂരിപക്ഷം 19 മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് കിട്ടും. യുഡിഫിന് 18 ഇടത്ത് ഈ മുൻതൂക്കം ലഭിക്കും. 2000ൽ താഴെ ഭൂരിപക്ഷത്തിൽ 29 ഇടത്ത് യുഡിഎഫ് ജയിക്കും. ഇടതുപക്ഷത്തിന് 18 ഇടത്ത് മാത്രമാണ് നേരിയ മുൻതൂക്കം. ഇഞ്ചോടിഞ്ഞ് പോരാട്ടത്തിൽ ഏഴിടത്ത് വീതം ഇടതും വലതും ജയിക്കുമെന്നാണ് വിലയിരുത്തൽ. ശക്തമായ ത്രികോണ നടക്കുന്ന മണ്ഡലങ്ങളിലാണ് ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സൂചന. അതായത് 59 മണ്ഡലങ്ങളിൽ പോരാട്ടം ശക്തമാണെന്നാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് നൽകുന്ന റിപ്പോർട്ട്.
ബിജെപി അക്കൗണ്ട് തുറക്കില്ലെന്നതാണ് പ്രധാന വസ്തുത. നേമത്ത് രാജഗോപാലും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും രണ്ടാമത് പോകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. എന്നാൽ ഈ കണ്ടെത്തലുകളെ ഇടത്-ബിജെപി മുന്നണികൾ അംഗീകരിക്കുന്നില്ല. സർക്കാരിന് വേണ്ടി അവസാന നിമിഷം പൊലീസ് തയ്യാറാക്കുന്ന കള്ള റിപ്പോർട്ടാണ് ഇത്. ചില സ്ഥലത്ത് ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിലെ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇത്തരം കള്ള റിപ്പോർട്ടുകളെന്ന് സിപിഐ(എം) നേതാക്കൾ പറയുന്നു. അതുകൊണ്ട് തന്നെ ഈ ഫലത്തെ അവർ തള്ളിക്കളയുകയാണ്.
എന്നാൽ ജനാഭിലാഷത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് ഇതിന് കാണുന്നത്. അക്രമത്തിനെതിരെയും വികസനത്തിന് അനുകൂലമായി വീണ്ടും യുഡിഎഫിന് അനുകൂലമായി ജനവിധി വരുമെന്ന് കെപിസിസി വിലയിരുത്തുന്നു. കഴിഞ്ഞ തവണ 72 സീറ്റുകളാണ് കിട്ടിയത്. അതിന് മുകളിലേക്ക് കാര്യങ്ങൾ പോകും. ഇത് തന്നെയാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പറയുന്നതെന്നും യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു. ഭരണതുടർച്ച ഉറപ്പാണെന്നും വിശദീകരിക്കുന്നു. ഇടതിന് അനുകൂലമായ മാദ്ധ്യമങ്ങളാണ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോൽവി പ്രവചിക്കുന്നതെന്നും അറിയിച്ചു.
പൊലീസിന്റെ റിപ്പോർട്ട് കോൺഗ്രസ്-സിപിഐ(എം) ഒത്തുകളിയാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി പറയുന്നു. ബിജെപിയുടെ മുന്നേറ്റം തടയാനുള്ള അവസാന ശ്രമം മാത്രമാണ് ഇത്. ഇതെല്ലാം മറികടന്ന് ബിജെപി സംസ്ഥാന രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയാകുമെന്നാണ് അവകാശ വാദം. ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകളും പത്രമാദ്ധ്യമങ്ങളും നടത്തിയ സർവ്വേ സംസ്ഥാനത്ത് ഇടത് ഭരണത്തിന്റെ സൂചനയാണ് നൽകിയത്. മറുനാടൻ മലയാളി നടത്തിയ സർവ്വേയുടെ ഫലവും തെരഞ്ഞെടുപ്പിന് അനുകൂലമായിരുന്നു. ഈ പ്രചവനങ്ങളെല്ലാം തള്ളിക്കളയുന്നതാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലുകൾ.
തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ഇടത് മുന്നണി അധികാരത്തിലെത്തുമെന്നായിരുന്നു ഇന്റലിജൻസ് പ്രവചനം. അത് മാദ്ധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. അതിന് വിരുദ്ധമാണ് വോട്ടെടുപ്പിന്റെ തലേദിനം വരുന്ന പൊലീസിന്റെ പ്രവചനം.