- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ യുഡിഎഫ് തീരുമാനം; വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുക്കുമെന്ന് രമേശ് ചെന്നിത്തല; ബിജെപിയുടെ നടത്തുന്ന മുതലെടുപ്പ് ശ്രമങ്ങളെ എതിർക്കും; ശബരിമലയുടെ പേരിൽ അക്രമസംഭവങ്ങൾ ഉണ്ടായാൽ അതിനെ യുഡിഎഫ് എതിർക്കും; ഇപ്പോഴുള്ള അവസ്ഥക്ക് കാരണം ഇടതു സർക്കാർ വന്നപ്പോൾ ദേവസ്വം ബോർഡ് കൈക്കൊണ്ട നിലപാടെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം രാഷ്ട്രീയമായി തന്നെ ഉപയോഗപ്പെടുത്താൻ യുഡിഎഫ് നീക്കം. ഇക്കാര്യം ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനം കൈക്കൊണ്ടു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ യുഡിഎഫ് വിശ്വാസികൾക്കൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ശബരിമലയിലെ നിലവിലെ പ്രതിസന്ധിയുടെ പൂർണ ഉത്തരവാദി സംസ്ഥാന സർക്കാറാണ്. ആർ.എസ്.എസും ബിജെപിയും ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് തികച്ചും അവസരവാദപരമാണെന്നും ചെന്നിത്തല പറഞ്ഞു. വർഷങ്ങളായി നടന്നുവന്ന സുപ്രീംകോടതിയിലെ കേസിൽ ഒരിക്കൽ പോലും ബിജെപി കക്ഷി ചേർന്നില്ല. ശബരിമലയുടെ പേരിൽ ബിജെപി മുതലെടുപ്പ് നടത്തേണ്ട. അതിന്റെ പേരിൽ അക്രമസംഭാവങ്ങൾക്ക് ബിജെപിയോ സിപിഎമ്മോ ശ്രമിച്ചാൽ യു.ഡി.എഫ് എതിർക്കും. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ദേവസ്വം ബോർഡ് വിശ്വാസികളുടെ വികാരത്തിനനുസരിച്ചാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ആ നിലപാടിൽ ഇപ്പോഴും യു.ഡി.എഫ് ഉറച്ചു നിൽക്കുന്നു. എന്നാൽ ഇടതു സർക്കാർ വന്നപ്പോൾ ദേവസ്വം ബോർഡ് നിലപാട് മാറ്റിയെന്നും അദ്ദേഹം കുറ്റപ്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം രാഷ്ട്രീയമായി തന്നെ ഉപയോഗപ്പെടുത്താൻ യുഡിഎഫ് നീക്കം. ഇക്കാര്യം ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനം കൈക്കൊണ്ടു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ യുഡിഎഫ് വിശ്വാസികൾക്കൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ശബരിമലയിലെ നിലവിലെ പ്രതിസന്ധിയുടെ പൂർണ ഉത്തരവാദി സംസ്ഥാന സർക്കാറാണ്. ആർ.എസ്.എസും ബിജെപിയും ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് തികച്ചും അവസരവാദപരമാണെന്നും ചെന്നിത്തല പറഞ്ഞു.
വർഷങ്ങളായി നടന്നുവന്ന സുപ്രീംകോടതിയിലെ കേസിൽ ഒരിക്കൽ പോലും ബിജെപി കക്ഷി ചേർന്നില്ല. ശബരിമലയുടെ പേരിൽ ബിജെപി മുതലെടുപ്പ് നടത്തേണ്ട. അതിന്റെ പേരിൽ അക്രമസംഭാവങ്ങൾക്ക് ബിജെപിയോ സിപിഎമ്മോ ശ്രമിച്ചാൽ യു.ഡി.എഫ് എതിർക്കും. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ദേവസ്വം ബോർഡ് വിശ്വാസികളുടെ വികാരത്തിനനുസരിച്ചാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ആ നിലപാടിൽ ഇപ്പോഴും യു.ഡി.എഫ് ഉറച്ചു നിൽക്കുന്നു. എന്നാൽ ഇടതു സർക്കാർ വന്നപ്പോൾ ദേവസ്വം ബോർഡ് നിലപാട് മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആർ.എസ്.എസ് സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്യുകയും നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുഖപത്രമായ ജന്മഭൂമിയിൽ ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ വിധിയെ അനുകൂലിച്ച് ലേഖനം എഴുതി. ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി പട്ടാളത്തെ ഇറക്കി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ബിജെപി വക്താവ് ലേഖിയോട് അഭിപ്രായം ചോദിച്ചപ്പോൾ മാധ്യമങ്ങളെ ആക്ഷേപിച്ച് ഇറങ്ങിപ്പോയി. വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ട കേന്ദ്രസർക്കാറിന്റെ അറ്റോണി ജനറൽ ദുർബല നിലപാടാണ് സ്വികരിച്ചത്. ഈ വിഷയത്തിൽ സിപിഎമ്മും ആർ.എസ്.എസും ബിജെപിയും കള്ളകളി നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.
സുന്നി പള്ളികളിൽ പോലും സ്ത്രീകളെ കയറ്റണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെടുന്നു. അത് തീരുമാനിക്കാൻ കോടിയേരിക്ക് അവകാശമില്ല. അതിന് അധികാരമുള്ളവർ ഉണ്ട്. എല്ലാ മതവിഭാഗങ്ങൾക്കും മതാചാരങ്ങൾ പാലിക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും യു.ഡി.എഫ് അടിയന്തര യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ചെന്നിത്തല അറിയിച്ചു.
ഡിസ്റ്റിലറിയും ബ്രൂവറിയും അനധികൃതമായി അനുവദിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ രാജിവെക്കണം. ഈ ആവശ്യമുന്നയിച്ച് ഒക്‌ടോബർ 11 ന് 140 മണ്ഡലങ്ങളിലും യു.ഡി.എഫ് ധർണ നടത്തും. കണ്ണൂരിൽ ഒക്‌ടോബർ 10നും കാസർകോട് 12നുമാണ് ധർണ നടത്തുക. 23ന് എല്ലാ ജില്ലാ കലക്ടറേറ്റിലും സെക്രട്ടേറിയറ്റിലും കൂട്ട ധർണ നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മതസൗഹാർദ്ദത്തിന്റെ വലിയ പ്രതീകമാണ് ശബരിമലയെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേന്ദ്രസർക്കാർ നിയമപരമായ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുനി സംഘടനകൾ തീരുമാനിക്കേണ്ട കാര്യങ്ങളിലും സിപിഎം അനാവശ്യമായി ഇടപെടുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹരജി നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി ആവശ്യപ്പെട്ടു. ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കൽ ഭരണഘടനാ ബാധ്യതയും ജനങ്ങളുടെ അവകാശവുമാണ്. സർക്കാറിന്റെ നിസംഗതയിൽ അമർഷമുണ്ടെന്നും മാണി പറഞ്ഞു. പ്രളയ ദുരിതാശ്വാസ സഹായം നൽകുന്നത് നിർത്തിവെച്ച് പിരിവ് തുടരുന്നു. ബ്രൂവറി അനുവദിച്ചതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മാണി ആവശ്യപ്പെട്ടു.