- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയെ രാഷ്ട്രീയ ആയുധമാക്കി ബിജെപി കേരളത്തിൽ നടത്തുന്നത് വലിയ കുതിപ്പ്; ഇനിയും നോക്കിയിരിക്കുന്നിട്ട് കാര്യമില്ലെന്ന് ബോധ്യം വന്ന കോൺഗ്രസ് എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ; ബിജെപി മോഡലിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്ക് കളം പിടിക്കാൻ യുഡിഎഫ് തീരുമാനം; നിരോധനാജ്ഞ ലംഘിക്കാൻ യുഡിഎഫ് നേതാക്കൾ സന്നിധാനത്തിലേക്ക്
കൊച്ചി: ശബരിമലയിൽ കേരളത്തിലെ രാഷ്ട്രീയ വളർച്ചക്കുള്ള ആയുധമാക്കി ബിജെപി മാറ്റിയതോടെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി യുഡിഎഫ്. ബിജെപി കളം നിറയുകയും കോൺഗ്രസ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തതോടെയാണ് ഈ വിഷയത്തിൽ സമരരംഗത്തേക്കിറങ്ങാൻ യുഡിഎഫ് ഒരുങ്ങിയത്. ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്താനാണ് കോൺഗ്രസിന്റെ തീരുമാനം. യുഡിഎഫ് നിരോധനാജ്ഞ ലംഘിക്കുമെന്നും യുഡിഎഫ് സംഘം നാളെ ശബരിമലയിലേക്ക് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസിന്റെ അതിക്രമങ്ങളെ യുഡിഎഫ് ശക്തമായി അപലപിക്കുന്നു. ആവശ്യമില്ലാത്ത നിയന്ത്രണങ്ങളാണ് ശബരിമലയിൽഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിലെ 144 പിൻവലിക്കണം. പൊലീസ് ഭക്തന്മാരോട് കുതിര കയറുകയാണ്. തീർത്ഥാടകർ പോലും ഇപ്പോൾ വരാത്ത അവസ്ഥയാണ് ശബരിമലയിൽ. ഭക്തർക്ക് ശബരിമലയിൽ വരാൻ ഇപ്പോൾ പേടിയാണ്. പൊലീസിന്റെ ഈ തേർവാഴ്‌ച്ച മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ്. പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്.
കൊച്ചി: ശബരിമലയിൽ കേരളത്തിലെ രാഷ്ട്രീയ വളർച്ചക്കുള്ള ആയുധമാക്കി ബിജെപി മാറ്റിയതോടെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി യുഡിഎഫ്. ബിജെപി കളം നിറയുകയും കോൺഗ്രസ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തതോടെയാണ് ഈ വിഷയത്തിൽ സമരരംഗത്തേക്കിറങ്ങാൻ യുഡിഎഫ് ഒരുങ്ങിയത്. ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്താനാണ് കോൺഗ്രസിന്റെ തീരുമാനം. യുഡിഎഫ് നിരോധനാജ്ഞ ലംഘിക്കുമെന്നും യുഡിഎഫ് സംഘം നാളെ ശബരിമലയിലേക്ക് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസിന്റെ അതിക്രമങ്ങളെ യുഡിഎഫ് ശക്തമായി അപലപിക്കുന്നു. ആവശ്യമില്ലാത്ത നിയന്ത്രണങ്ങളാണ് ശബരിമലയിൽഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിലെ 144 പിൻവലിക്കണം. പൊലീസ് ഭക്തന്മാരോട് കുതിര കയറുകയാണ്. തീർത്ഥാടകർ പോലും ഇപ്പോൾ വരാത്ത അവസ്ഥയാണ് ശബരിമലയിൽ. ഭക്തർക്ക് ശബരിമലയിൽ വരാൻ ഇപ്പോൾ പേടിയാണ്. പൊലീസിന്റെ ഈ തേർവാഴ്‌ച്ച മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ്. പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. കേരളത്തിലെ മുഖ്യമന്ത്രി ഭക്ത ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയാണ്. ഹൈക്കോടതി പരാമർശം സർക്കാരിന്റെ കണ്ണ് തുറപ്പിക്കണം എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതിനിടെ സർക്കാറിനെ വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. സംസ്ഥാന ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ ഇവിടെയുണ്ടോ എന്ന് സംശയമാണ്. ശബരിമലയിലെ രാഷ്ട്രീയ മുതലെടുപ്പാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മതസൗഹാർദ്ദത്തിന്റെ ചിഹ്നമാണ്. ഉത്തരേന്ത്യയിൽ ബിജെപി നടത്തുന്ന തരത്തിലുള്ള കളിയാണ് സിപിഎം കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിൽ 144 നിലനിന്നാൽ ഭക്തർക്ക് ദർശനത്തിന് വിഘാതമുണ്ടാകുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയും പ്രതികരിച്ചു. ഓരോരുത്തരായി ശബരിമലയിലേക്ക് പോകാൻ കഴിയില്ല. ഇന്ന് തന്നെ സർക്കാർ 144 പിൻവലിക്കണം. അല്ലെങ്കിൽ നാള ശബരിമലയിലേക്ക് പോകുമെന്നും മാണി വ്യക്തമാക്കി. യു.ഡി.എഫ് യോഗ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് കുഞ്ഞാലിക്കുട്ടിയും മാണിയും ഇക്കാര്യം പറഞ്ഞത്.
അതേസമയം ശബരിമല വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ കോൺഗ്രസിനകത്ത് കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ശബരിമലയിലെ അസൗകര്യങ്ങളിൽ പ്രതിഷേധിക്കാനാണ് കോൺഗ്രസ് നേരത്തെ തീരുമാനിച്ചത്. ശബരിമല വിഷയത്തിൽ പാർട്ടിക്ക് സ്വതന്ത്ര നിലപാട് വേണമെന്നും സമരങ്ങൾ അക്രമമാർഗത്തിലേക്ക് പോകരുതെന്നും രാഷ്ട്രീയകാര്യസമിതി യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.
ശബരിമല വിഷയത്തിൽ സിപിഎമ്മിനെയും ബിജെപിയെയും തുറന്നുകാണിക്കുന്ന സ്വതന്ത്രനിലപാട് കോൺഗ്രസിന് വേണമെന്ന് ഇന്ദിരഭവനിൽ ചേർന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിൽ അഭിപ്രായം ഉയർന്നത്. എന്നാൽ സമരങ്ങൾ അക്രമപാതയിലേക്ക് പോകരുത്. ശബരിമലയില് യുവതികളെ തടയുമെന്ന് താൻ പറഞ്ഞതായി വന്ന വാർത്ത തെറ്റാണെന്ന് കെ.സുധാകരൻ വിശദീകരിച്ചു. താന് ബിജെപിയിലേക്ക് പോകുമെന്ന് പാർട്ടിയിലെ ചിലർ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിൽ യുവതികൾ എത്തിയാൽ കോൺഗ്രസ് തടയാൻ തയാറാകില്ലെന്ന് യോഗത്തിനുശേഷം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ശബരിമല ആചാരസംരക്ഷണത്തിനായി കോൺഗ്രസ് നടത്തിയ ജാഥകൾ വിജയമായിരുന്നുവെന്ന് രാഷ്ട്രീയകാര്യസമിതി വിലയിരുത്തി. ഇതിന്റെ തുടർച്ചയായാണ് ശബരിമലയിലെ അസൗകര്യങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്താനുള്ള തീരുമാനം. സാവകാശം തേടി ഹർജിനൽകാനുള്ള തീരുമാനം സർക്കാരിന്റെ വൈകിവന്ന വിവേകമായി രാഷ്ട്രീയകാര്യസമിതി വിലയിരുത്തി. ഇക്കാര്യത്തിലുള്ള സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും തുടർനടപടികളുടെ അടിസ്ഥാനത്തിൽ മതി കൂടുതൽ സമരമെന്നാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നയം. എന്നാൽ, ബിജെപി ഈ വിഷയത്തിൽ കളംപിടിക്കുന്നതിന് ഇടെയാണ് യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്.