- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമത സ്ഥാനാർത്ഥിയെ രംഗത്തിറക്കി പി ജെ കുര്യന്റെ കരുനീക്കം; രാജു പുളിമ്പള്ളി സ്ഥാനാർത്ഥിയായി രംഗത്ത്; താനാണ് യഥാർത്ഥ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് രാജു: അനുരഞ്ജനത്തിനിറങ്ങിയ കെപിസിസി കുരുക്കിലായി
പത്തനംതിട്ട: കോൺഗ്രസ് നേതാവ് പി ജെ കുര്യന്റെ പിടിവാശിയെ തുടർന്ന് കേരളാ കോൺഗ്രസിലെ ജോസഫ് എം പുതുശ്ശേരിക്ക് നൽകിയ തിരുവല്ലാ സീറ്റിനെ ചൊല്ലി തർക്കങ്ങൾ കൊഴുക്കുന്നു. പി ജെ കുര്യന്റെ ആശിർവാദത്തോടെ തിരുവല്ലയിൽ വിമതൽ രംഗത്തെത്തിയതാണ് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതനായി രാജു പുളിമ്പള്ളി മത്സരിക്കും. കേരള കോൺഗ്രസ് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് രാജു പുളിമ്പള്ളി. പുതുശ്ശേരിയുടെ സ്ഥാനാർത്ഥിത്വത്തെ എതിർത്ത പി.ജെ കുര്യന്റെ പിന്തുണയോടെയാണ് രാജു സ്ഥാനാർത്ഥിയാകുന്നത്. തിരുവല്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥി ശക്തനല്ലെന്ന് രാജു പറഞ്ഞു. താനാണ് യഥാർത്ഥ യുഡിഎഫ് സ്ഥാനാർത്ഥി. പാർട്ടിയുടെയും മുന്നണിയുടെയും പിന്തുണ തനിക്കുണ്ട്. എല്ലാവരുടെയും ആശീർവാദത്തോടെയാണ് താൻ മത്സരത്തിനിറങ്ങുന്നത്. സ്ഥാനാർത്ഥി ശക്തനല്ലെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. നേതാക്കളുടെ അഭിപ്രായം മാനിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും രാജു പറഞ്ഞു. ജോസഫ് എം പുതുശ്ശേരിയെ മാറ്റണമ
പത്തനംതിട്ട: കോൺഗ്രസ് നേതാവ് പി ജെ കുര്യന്റെ പിടിവാശിയെ തുടർന്ന് കേരളാ കോൺഗ്രസിലെ ജോസഫ് എം പുതുശ്ശേരിക്ക് നൽകിയ തിരുവല്ലാ സീറ്റിനെ ചൊല്ലി തർക്കങ്ങൾ കൊഴുക്കുന്നു. പി ജെ കുര്യന്റെ ആശിർവാദത്തോടെ തിരുവല്ലയിൽ വിമതൽ രംഗത്തെത്തിയതാണ് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതനായി രാജു പുളിമ്പള്ളി മത്സരിക്കും. കേരള കോൺഗ്രസ് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് രാജു പുളിമ്പള്ളി.
പുതുശ്ശേരിയുടെ സ്ഥാനാർത്ഥിത്വത്തെ എതിർത്ത പി.ജെ കുര്യന്റെ പിന്തുണയോടെയാണ് രാജു സ്ഥാനാർത്ഥിയാകുന്നത്. തിരുവല്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥി ശക്തനല്ലെന്ന് രാജു പറഞ്ഞു. താനാണ് യഥാർത്ഥ യുഡിഎഫ് സ്ഥാനാർത്ഥി. പാർട്ടിയുടെയും മുന്നണിയുടെയും പിന്തുണ തനിക്കുണ്ട്. എല്ലാവരുടെയും ആശീർവാദത്തോടെയാണ് താൻ മത്സരത്തിനിറങ്ങുന്നത്. സ്ഥാനാർത്ഥി ശക്തനല്ലെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. നേതാക്കളുടെ അഭിപ്രായം മാനിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും രാജു പറഞ്ഞു.
ജോസഫ് എം പുതുശ്ശേരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ കെ.എം മാണിക്ക് കത്തെഴുതിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പുതുശ്ശേരി തിരുവല്ലയിൽ യുഡിഎഫിനെ തോൽപിക്കാൻ ശ്രമിച്ചയാളാണെന്നായിരുന്നു കുര്യന്റെ ആരോപണം. ആവശ്യത്തിൽ താൻ ഉറച്ചുനിൽക്കുകയാണെന്നു കുര്യൻ ആവർത്തിച്ചിരുന്നു. പുതുശ്ശേരിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച കുര്യനെ അനുനയിപ്പിക്കാൻ ജോസ് കെ. മാണിയും ശ്രമം നത്തിയിയിരുന്നു. പുതുശേരിയെയും കൂട്ടി കുര്യനെ കാണാൻ ജോസ് കെ. മാണി എത്തിയെങ്കിലും തന്റെ നിലപാട് മാറ്റാൻ തയാറല്ലെന്ന് കുര്യൻ അറിയിച്ചു.
കെപിസിസി പ്രസിഡന്റ് വി എം. സുധീരനെ സന്ദർശിച്ച് പി.ജെ.കുര്യൻ തന്റെ അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്. നാമനിർദേശപത്രിക സമർപ്പിക്കാൻ ഇനിയും സമയമുള്ള സ്ഥിതിക്ക് പുതുശേരിയെ മാറ്റണമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനിടെ ജോസഫ് എം. പുതുശേരിയെ പിൻവലിക്കാൻ 17 വരെ കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി സമയം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് വിമകന്റെ രംഗപ്രവേശവും.
തനിക്ക് അനഭിമതനായ പുതുശേരിയെ നിർത്തുന്നതിനെതിരേ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യനാണ് യോഗം വിളിച്ചു ചേർത്തിരുന്നു. തിരശീലയ്ക്ക് പിന്നിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിച്ചതല്ലാതെ അദ്ദേഹം പരസ്യമായി രംഗത്തു വന്നില്ല. പുതുശേരിയെ മാറ്റണമെന്ന് യോഗം ഏകകണ്ഠമായി ആവശ്യം ഉന്നയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി എന്നു പറയുമ്പോൾ എല്ലാവർക്കും സമ്മതനായിരിക്കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വിക്ടർ ടി. തോമസിനെ പരാജയപ്പെടുത്താൻ ശ്രമിച്ചയാളെ സ്ഥാനാർത്ഥിയാക്കിയത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി.
സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട പുതുശേരിക്കൊപ്പം ഒരു കോൺഗ്രസുകാരൻ പോലും പ്രചാരണത്തിനിറങ്ങരുതെന്ന് കുര്യൻ നിർദേശിച്ചിരുന്നു. ഇതോടെ മണ്ഡലത്തിൽ പ്രചരണം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. കുര്യനെ അനുനയിപ്പിക്കാൻ എൻ.എസ്.എസ് സെക്രട്ടറി ജനറൽ സുകുമാരൻ നായർ, കാതോലിക്ക ബാവ, വി എം. സുധീരൻ എന്നിവർ ശ്രമിച്ചെങ്കിലും നടന്നില്ല. തന്റെ നിർദ്ദേശം അവഗണിച്ച് പുതുശേരിയെ മത്സരിപ്പിച്ചതിൽ കോൺഗ്രസ് നേതൃത്വവുമായി കുര്യൻ ഇടഞ്ഞു നിൽക്കുകയാണ്. ഇതുവരെ തെരഞ്ഞെടുപ്പ് വേദികളിൽപ്പോലും അദ്ദേഹം പ്രത്യക്ഷപ്പെട്ടില്ല. കുര്യൻ പിണങ്ങി നിൽക്കുന്നത് കാരണം മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന തിരുവല്ലയിൽ യു.ഡി.എഫ് നിയോജകമണ്ഡലം കൺവൻഷൻ പോലും വേണ്ടെന്ന് വച്ചിരുന്നു.