കോഴിക്കോട്: യു.ഡി.എഫുമായുള്ള രാഷ്ട്രീയ ധാരണയുണ്ടെന്ന വാർത്തകൾക്ക് സ്ഥിരീകരണം വന്നതോടെ വെട്ടിലായിരക്കുകയാണ് ടി.പി ചന്ദ്രശേഖരൻ രൂപവത്ക്കരിച്ച, റവല്യൂഷണറി മാർക്വിസ്റ്റ് പാർട്ടി ( ആർ.എംപി) നേതൃത്വം. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുതന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. ഒഞ്ചിയമടക്കമുള്ള മൂന്ന് പഞ്ചായത്തിലും ജില്ലാ പഞ്ചായത്ത് എടച്ചരേി ഡിവിഷനിലുമാണ് യു.ഡി.എഫ്ആർ.എംപി സഖ്യമുള്ളത്.

സിപിഎമ്മിൽനിന്ന് വിഘടിച്ചുവന്ന രാഷ്ട്രീയ പാർട്ടികളായ ജെ.എസ്.എസും, സി.എംപിയും ഇല്ലാതായത് യു.ഡി.എഫ് ബന്ധം മൂലമാണ്. ഇത് നന്നായി അറിയുന്ന ആർ.എംപി നേതൃത്വം പറയുന്നത് യു.ഡി.എഫുമായി തങ്ങൾക്ക് യാതൊരു സഖ്യവുമില്‌ളെന്നും അവർ ഏകപക്ഷീയമായി തങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയുമാണെന്നാണ്.സിപിഎമ്മിന് വിപ്‌ളവം പോരന്ന് പറഞ്ഞ് പാർട്ടിവിട്ടവർ ഇപ്പോൾ ഏത്കൂടാരത്തിൽ എത്തിയെനാണ് സിപിഐ(എം) നേതാക്കൾ ചോദിക്കുന്നത്.

ഇന്നലെ ഒഞ്ചിയത്തത്തെിയ കോടിയേരി ബാലകൃഷ്ണൽ ഈ നിലക്ക് പോവുകയാണെങ്കിൽ ആർ.എംപി വൈകാതെ യു.ഡി.എഫ് ഘടകകക്ഷിയാവുമെന്നാണ് പറഞ്ഞത്. കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി ആർ.എംപി വൻതോതിൽ വോട്ടുമറിച്ചന്നെ ആരോപണം നേരത്തെ തന്നെ പാർട്ടിയിൽ ഉണ്ടായിരുന്നു. മുൻ തെരഞ്ഞെടുപ്പിന്റെ നാലിലൊന്ന് വോട്ടുമാത്രമാണ് ലോക്‌സഭയിൽ ആർ.എംപിക്ക് കിട്ടിയത്. കെ.കെ രമയടക്കമുള്ളവർ സ്വന്തം സ്ഥാനാർത്ഥിയെ നോക്കുകുത്തിയാക്കി മുല്ലപ്പള്ളിക്കാണ് വോട്ടുചെയ്തതെന്ന് ആരോപിച്ച് നിരവധിപേർ അന്ന് പാർട്ടിവിട്ട് സിപിഎമ്മിൽ തിരിച്ചത്തെിയിരുന്നു.

ഇപ്പോഴത്തെ വിവാദവും ആർ..എംപിയിലെ സാധാരണ പ്രവർത്തകരെ ബാധിച്ചുകഴിഞ്ഞെന്നാണ് എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്.ഏറമാല പഞ്ചായത്തിൽ നേരത്തെയുള്ള മുൻധാരണപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് കൊടുത്തതിൽ പ്രതിഷേധിച്ചാണ് ടി.പിയും എൻ വേണുവുമൊക്കെ ചേർന്ന് ആർ.എംപി ഉണ്ടാക്കി പാർട്ടി വിട്ടതെന്ന് സിപിഐ(എം) ജില്ലാസെക്രട്ടറി മോഹനൻ മാസ്റ്റർ കഴിഞ്ഞ ദിവസം പറഞ്ഞു. അതേ ആളുകൾതന്നെ ഇന്ന് യു.ഡി.എഫിന്റെ കൂടെ എത്തിയതിലെ വൈരുദ്ധ്യമാണ് എൽ.ഡി.എഫ് പ്രചരിപ്പിക്കുന്നത്. അതിനാൽ ഒഞ്ചിയം പടിക്കാൻ അരയും തലയും മുറക്കിയാണ് സിപിഐ(എം) ഇറങ്ങിയിരിക്കുന്നത്.

ഒഞ്ചിയം പഞ്ചായത്തുപോയാൽ തങ്ങളുടെ പാർട്ടി ഇല്ലാതാവുമെന്ന് അറിഞ്ഞ് ആർ.എംപിയും പ്രചാരണ രംഗത്തുണ്ട്.അതേസമയം ഒഞ്ചിയം പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് ഒരു വോട്ട് രേഖപ്പെടുത്തുക എന്ന പേരിൽ യു.ഡി.എഫ് പുറത്തിറക്കിയ ലഘുലേഖയും വിവാദത്തിലായി. ഇതോടെയാണ് ആർ.എംപിയു.ഡി.എഫ് ധാരണ പരസ്യമായത്.ഒഞ്ചിയത്ത് സിപിഎമ്മിന്റെ പരാജയം ഉറപ്പുവരുത്താൻ കഴിയുന്ന തരത്തിൽ ഗ്രാമബ്‌ളോക് പഞ്ചായത്ത് ഡിവിഷനുകളിൽ യു.ഡി.എഫ് മത്സരിക്കാത്ത വാർഡുകളിൽ ആർ.എംപിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതായി ലഘുലേഖ പറയുന്നു. ഈ സാഹചര്യത്തിൽ ആർ.എംപി.യുടെ ചിഹ്നത്തിൽ വോട്ടുചെയ്ത് വിജയിപ്പിക്കണമെന്നും, യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ പേരിലുള്ള ലഘുലേഖ വ്യക്തമാക്കുന്നു.

സിപിഎമ്മിന്റെ രാഷ്ട്രീയ ഫാഷിസത്തിനെതിരെ ടി.പി. ചന്ദ്രശേഖരൻ രൂപവത്കരിച്ച ആർ.എംപിയാണ് സിപിഎമ്മിന്റെ ഒഞ്ചിയത്തെ അധികാരകുത്തക അവസാനിപ്പിച്ചത്. ഈ കാരണത്താൽ തന്നെയാണ് ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതും. ഭീകരമായ രൂപത്തിലുള്ള കൊല നമ്മുടെ നാട്ടിൽ ആദ്യത്തെതായിരുന്നു. ഈ കാടത്തതിനെതിരെ മറുപടി പറയാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്നും കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ ഭരണം സിപിഐ(എം). ഭരണം കൊണ്ടുണ്ടായ വികസനമുരടിപ്പ് ഇല്ലാതാക്കിയെന്നും ലഘുലേഖ അവകാശപ്പെടുന്നു. തുടർന്ന്, ആർ.എംപിയുടെ ഭരണത്തിൻ കീഴിൽ നടപ്പിലായ പദ്ധതികളും ലഘുലേഖയിൽ എടുത്തുപറയുന്നു.

എന്നാൽ, ആരുടെയും പിൻതുണ ആർ.എംപി. തേടിയിട്ടില്‌ളെന്നും ചന്ദ്രശേഖരൻ കൊലപാതകമുൾപ്പെടെയുള്ള സിപിഎമ്മിന്റെ ഫാഷിസത്തിനെതിരെ സിപിഐ(എം) പ്രവർത്തകരുൾപ്പെടെ പ്രതികരിക്കുന്ന തെരഞ്ഞെടുപ്പിണിതെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു. ഇതേസമയം പതിറ്റാണ്ടുകളായി ഒഞ്ചിയത്ത് സിപിഎമ്മിന്റെ രാഷ്ട്രീയ ഫാഷിസത്തിന് ആർ.എംപി. അറുതിവരുത്തിയെന്നും പുതിയ സാഹചര്യത്തിൽ സിപിഎമ്മിന്റെ സമ്പൂർണ പരാജയമാണ് യു.ഡി.എഫ് അജണ്ടയെന്നും കോൺഗ്രസ് നേതാവ് ബാബു ഒഞ്ചിയവും വ്യക്തമാക്കി.

ആർ.എംപി നേതാവ് എൻ. വേണുവും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചൊവ്വാഴ്ച പുലർച്ച െ6.15ന് ഗവ. ഗെസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതും സഖ്യത്തെ സ്ഥിരീകരിക്കുന്നു. വടകര മേഖലയിൽ ആർ.എംപി കോൺഗ്രസ് രഹസ്യ ധാരണയുള്ളതായും സഖ്യത്തിൽ കോൺഗ്രസ് സഹകരിക്കുന്നില്‌ളെന്ന് ആർ.എംപിക്ക് പരാതിയുള്ളതായും വാർത്തയുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുമായി രാഷ്ട്രീയം ഒന്നും ചർച്ചചെയ്തില്‌ളെന്നും ടി.പി കേസുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ചയായതുമെന്നാണ് വേണു പ്രതികരിച്ചത്.