തിരുവനന്തപുരം: യുഡിഎഫിന്റെ സീറ്റുവിഭജനം ഒമ്പതിനകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ചർച്ചയിൽ എല്ലാ ഘടകക്ഷികളും സഹകരിച്ചു. തെരഞ്ഞെടുപ്പിനെ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്. യുഡിഎഫിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം അതിന്റെ യോജിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.