- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോട്ടയം ജില്ലാ പഞ്ചായത്തിന് പുറമേ പാലാ നഗരസഭയിലും കോളടിച്ചത് ജോസഫിന്; ആകെയുള്ള 26 സീറ്റുകളും പകുതി വീതം പങ്കിട്ട് കോൺഗ്രസ്- കേരള കോൺഗ്രസ് ധാരണ; ജോസ് കെ മാണി മുന്നണി വിട്ടതോടെ അവസരം കിട്ടുമെന്ന് കാത്തിരുന്ന കോൺഗ്രസ് നേതാക്കൾക്ക് നിരാശ; മുസ്ലിം ലീഗിനും കോട്ടയത്ത് നേരിടുന്നത് കടുത്ത അവഗണന; യുഡിഎഫിൽ അസംതൃപ്തി പുകയുന്നത് ഇങ്ങനെ
കോട്ടയം: പാലാ നഗരസഭയിലെ സീറ്റ് വിഭജനത്തിലും കോളടിച്ചത് കേരള കോൺഗ്രസിന്. 26 സീറ്റുള്ള പാലാ നഗരസഭയിലെ 13 സീറ്റുകളിൽ കോൺഗ്രസും ബാക്കി 13 സീറ്റുകളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും. ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ അവരുടെ പക്കലുണ്ടായിരുന്ന സീറ്റുകൾ ഏറ്റെടുത്ത് മത്സരിക്കാമെന്ന കണക്ക്കൂട്ടലിലായിരുന്നു കോട്ടയത്തെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ. കേരളാ കോൺഗ്രസിന്റെ മുഴുവൻ സീറ്റുകളും വേണമെന്ന ജോസഫിന്റെ അവകാശ വാദം ആദ്യമേ പരസ്യമായി തള്ളി കോൺഗ്രസ് നേതൃത്വം അണികളിൽ പ്രതീക്ഷയും നിലനിർത്തിയിരുന്നു.
അതേസമയം തദ്ദേശത്തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റ് നൽകിയതിനെച്ചൊല്ലി കോട്ടയത്ത് കോൺഗ്രസിലും യുഡിഎഫിലും അതൃപ്തി പുകയുകയാണ്. ജോസഫ് ഗ്രൂപ്പിന് കൂടുതൽ സീറ്റുകൾ നൽകിയതിൽ യൂത്ത് കോൺഗ്രസ് പരസ്യമായി അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിൽ എരുമേലി സീറ്റ് നൽകിയില്ലെങ്കിൽ ജില്ലയിൽ യുഡിഎഫ് വിട്ട് തനിച്ച് മത്സരിക്കുമെന്ന് മുസ്ലിം ലീഗും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾക്ക് സ്വാധീനമുള്ള എരുമേലി ഇക്കുറി കിട്ടണമെന്ന് ലീഗ് നേരത്തെ തന്നെ യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്തിൽ ഈ ഒരു ഡിവിഷൻ മാത്രമാണ് ലീഗ് ആവശ്യപ്പെട്ടത്. പക്ഷേ ജോസഫിന് 9 കൊടുത്ത സാഹചര്യത്തിൽ ഇനി സീറ്റുകൾ മറ്റു ഘടകക്ഷികൾക്ക് വീതം വയ്ക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതോടെ ഉടക്കിപ്പിരിഞ്ഞ ലീഗ് 5 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ബ്ലോക്കിലും തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കോട്ടയത്ത് ഇഞ്ചോടിഞ്ഞ് മത്സരത്തിനാണ് സാധ്യത. അതുകൊണ്ട് തന്നെ ഓരോ വോട്ടും നിർണ്ണായകമാണ്. മുസ്ലിം ലീഗിന്റെ എതിർപ്പ് യുഡിഎഫിന് പ്രശ്നമാകുന്നതും ഈ സാഹചര്യത്തിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ധാരണയിലെത്തിയിരുന്നു. ജോസഫിന് ജില്ലാ പഞ്ചായത്തിൽ ജോസഫിന് ഒൻപത് സീറ്റുകൾ നൽകാൻ ധാരണയായി. പഞ്ചായത്ത് ബ്ലോക്ക് തലത്തിലും ഇരുവിഭാഗവും ധാരണയിലെത്തി. കഴിഞ്ഞ തവണ കേരള കോൺഗ്രസ് ഒന്നായിരുന്നപ്പോൾ 11 സീറ്റിലാണ് അവർ മത്സരിച്ചത്. ഇത്രയും സീറ്റ് തന്നെ വേണമെന്ന് ജോസഫ് ഇത്തവണയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ തവണ വിജയിച്ച ആറ് എണ്ണം നൽകാമെന്ന് കോൺഗ്രസ് അറിയിച്ചു. ഒടുവിൽ ജോസഫ് 10 ൽ ഉറച്ചുനിന്നു. ഒടുവിൽ ഒമ്പത് സീറ്റിൽ ധാരണയായി.
ഇതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ജോസഫ് വിഭാഗം കഴിഞ്ഞ തവണ രണ്ടിടത്ത് മാത്രമാണ് മത്സരിച്ചത്. ബാക്കി ഒൻപതിടത്തും ജോസ് കെ മാണിയുടെ നേതാക്കളാണ് ജനവിധി തേടിയത്. എന്നാൽ ജോസഫിന്റെ കടുംപിടത്തത്തിന് മുന്നിൽ കോൺഗ്രസ് വഴങ്ങി. ഇതിന് പിന്നാലെണ് മുസ്ലിം ലീഗ് സീറ്റ് ആവശ്യപ്പെട്ടത്. മുസ്ലിം സ്വാധീന മേഖലകൾ കോട്ടയത്തുണ്ട്. ഇവിടെയാണ് മത്സര സന്നദ്ധത അറിയിച്ചത്. എന്നാൽ ജോസഫിന് വാരിക്കോരി കൊടുത്തതു കൊണ്ട് മുസ്ലിം ലീഗിനെ പരിഗണിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല. ഇതാണ് പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്.
കോട്ടയത്തെ 5 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 5 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ ലീഗ് തീരുമാനിച്ചു. എരുമേലി സീറ്റാണ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നടത്തിയ ഉഭയ കക്ഷി ചർച്ചയിൽ മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. സീറ്റ് വിട്ടുനൽകാനാകില്ലെന്ന് ഉഭയകക്ഷി യോഗത്തിൽ കോൺഗ്രസ് അറിയിച്ചതോടെയാണ് ലീഗ് ഇടഞ്ഞത്. ലീഗ് ആവശ്യപ്പെട്ട എരുമേലിക്കു പുറമെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിക്കും. 2 ഡിവിഷനുകൾ ഏതെന്ന് ഉടൻ കണ്ടെത്തും. ഇത് യുഡിഎഫിന് കിട്ടേണ്ട മുസ്ലിം വോട്ടുകളുടെ ഭിന്നിപ്പിന് കാരണമാകും.
കോട്ടയത്തെ സീറ്റ് വിഭജനത്തിൽ ഇടതു പക്ഷത്തും ഭിന്നതയുണ്ട്. ജില്ലാ പഞ്ചായത്ത് സീറ്റുകളുടെ കാര്യത്തിൽ സിപിഎം കേരള കോൺഗ്രസ് (എം) ചർച്ച വഴിമുട്ടിയെന്നാണ് സൂചന. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു യുഡിഎഫ് 9 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ മത്സരിക്കാൻ നൽകിയ സാഹചര്യത്തിൽ 12 സീറ്റെങ്കിലും ജോസ് പക്ഷം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചു. യുഡിഎഫിൽ നിന്നപ്പോൾ 11 സീറ്റുകളിലാണു കേരള കോൺഗ്രസ് മത്സരിച്ചത്. 9 സീറ്റ് വരെ നൽകാമെന്നു സിപിഎം ജില്ലാ നേതൃത്വം അറിയിച്ചതായി സൂചനയുണ്ട്.
12 സീറ്റിൽ കുറഞ്ഞ് വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണു കേരള കോൺഗ്രസ് (എം) നിലപാട്. ഈ വാദം സിപിഎം അംഗീകരിച്ചാൽ 22 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിൽ നിന്ന് ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന പാർട്ടി കേരള കോൺഗ്രസാകും. കഴിഞ്ഞ തവണ 13 ഡിവിഷനുകളിലാണു സിപിഎം മത്സരിച്ചത്. സിപിഐ 5, പി.സി. ജോർജിന്റെ കേരള കോൺഗ്രസ് (സെക്കുലർ) 2, എൻസിപി1. ജനതാദൾ (സെക്കുലർ)1 എന്നിങ്ങനെയായിരുന്നു 2015ലെ എൽഡിഎഫ് കക്ഷി നില.
ജോസ് പക്ഷത്തിന് ഒരു സീറ്റ് വിട്ടുകൊടുക്കാൻ സിപിഐ തയാറാണ്. കേരള കോൺഗ്രസിനു കൂടുതൽ സീറ്റുകൾ നൽകുന്നതിൽ സിപിഐയ്ക്ക് എതിർപ്പില്ല. എന്നാൽ അതു തങ്ങളുടെ സീറ്റുകളെടുത്താകരുതെന്നും സിപിഐ പറയുന്നു. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റ് വേണമെന്ന് ജനതാദളും എൻസിപിയും പറയുന്നു.
മറുനാടന് ഡെസ്ക്