- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുപണിമുടക്കിന് അഴിഞ്ഞാടിയ സിപിഎം നേതാവിന് എതിരായ നടപടി; കോതമംഗലം സിഐയെ സ്ഥലംമാറ്റിയതിനെതിരെ യുഡിഎഫ്; ശക്തമായ പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്
കോതമംഗലം: പൊതുപണിമുടക്കിന്റെ മറവിൽ അഴിഞ്ഞാടായ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടി എടുത്ത കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടറെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു. ഇത് പൊലീസ് സേനയുടെയുടെയും, ജനങ്ങളുടെയും ആത്മധൈര്യം കെടുത്തുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു.
പണിമുടക്ക് ദിനത്തിൽ ഓഫിസിൽ എത്തിയ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചിരുന്നു. ആക്രമിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിൽ സിഐ പ്രതികൾക്കെതിരെ നടപടി എടുത്തു. സംഭവത്തിൽ സിപിഎം നേതൃത്വം പൊതുയോഗം സംഘടിപ്പിച്ച് സിഐയെയും ഭീഷണിപെടുത്തി. ഇതിനു പിന്നാലെയാണ് സിഐ ബേസിൽ തോമസിനെ തൃശൂർ ജില്ലയിലേക്ക് സ്ഥലം മാറ്റിയത്.
പാർട്ടിയുടെ ശക്തികേന്ദ്രമായ സ്റ്റേഷനിലേക്ക് ഉദ്യോഗസ്ഥനെ മാറ്റിയതിനു പിന്നിൽ അദ്ദേഹത്തെ കായികമായി നേരിടാനാണെന്നും ഉദ്യോഗസ്ഥർക്കിടയിൽ ആശങ്കയുണ്ട്. യുഡിഎഫ് ഭരിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ അടുത്തിടെ സിപിഎം അനാവശ്യ കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ കുട്ടമ്പുഴ പൊലീസ് ഇടപെട്ടാണ് അതിക്രമങ്ങൾക്ക് അറുതി വരുത്തിയത്. അവിടെത്തെ സിഐയെയും തൃശൂർക്ക് മാറ്റിയിട്ടുണ്ട്.
ഇത്തരം പ്രതികാര നടപടി,പാർട്ടി നേതൃത്വം പറയുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്നവരായിരിക്കണം പൊലീസ് എന്ന സന്ദേശമാണ് സേനയ്ക്ക് നൽകുന്നത്. ഇത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്ക് ഭായാശങ്കകൾ ഇല്ലാതെ നിയമം നടപ്പാക്കാൻ അവസരം നൽകാത്തതാണ് നാട്ടിലെ മുഴുവൻ ക്രമസമാധന പ്രശ്‌നങ്ങൾക്കും കാരണം. സിപിഎമ്മിന്റെ പ്രതികാര നടപടിക്കെതിരെ പ്രക്ഷോഭം നടത്തുമെന്നും ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു
മറുനാടന് മലയാളി ലേഖകന്.