- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപി ജയരാജന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് കെടി ജലീലിന് ഉള്ളത്; രാജിവെച്ചില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ പിണറായി ധൈര്യം കാണിക്കണം; സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഡെപ്യൂട്ടേഷന് സർക്കാർ സർവ്വീസിലേക്ക് പോകുമെന്ന് പറയുന്നത് വിഡ്ഢിത്തം; മന്ത്രിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്; കെടി ജലീലിനെതിരെ പ്രക്ഷോഭം ശക്തമാക്കാനമൊരുങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ബന്ധുവിനെ ജനറൽ മാനേജായി നിയമിച്ച കെടി ജലീലിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി പ്രതിപക്ഷംവ്യക്തമായ സ്വജനപക്ഷപാതം പുറത്ത് വന്ന സാഹചര്യത്തിൽ മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇ.പി ജയരാജന് നൽകാത്ത ഇളവ് എന്തിനാണ് കെ.ടി ജലീലിന് നൽകുന്നത്. മന്ത്രിയുടെ രാജി വാങ്ങണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ആറ് മാസം മുതൽ ഏഴ് വർഷം വരെ തടവ് കിട്ടാവുന്ന തെറ്റാണ് മന്ത്രി ചെയ്തിട്ടുള്ളത്. മന്ത്രി തന്റെ ഫേസ്‌ബുക്കിൽ ഇക്കാര്യം സമ്മതിച്ചതാണെന്നും ചെന്നിത്തല ആരോപിച്ചു. മന്ത്രി നടത്തിയ നിയമനങ്ങൾക്കെതിരെ യൂത്ത് ലീഗ് കോടതിയെ സമീപിക്കും. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനം ഉൾപ്പെടെ മന്ത്രി ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ പിതൃസഹോദരനായ അദീപിന് നിയമനം നൽകിയെന്നായിരുന്നു മന്ത്രിക്കെതിരെ ഉയർന്ന ആദ്യ ആരോപണം. ഇതി
തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ബന്ധുവിനെ ജനറൽ മാനേജായി നിയമിച്ച കെടി ജലീലിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി പ്രതിപക്ഷംവ്യക്തമായ സ്വജനപക്ഷപാതം പുറത്ത് വന്ന സാഹചര്യത്തിൽ മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇ.പി ജയരാജന് നൽകാത്ത ഇളവ് എന്തിനാണ് കെ.ടി ജലീലിന് നൽകുന്നത്. മന്ത്രിയുടെ രാജി വാങ്ങണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ആറ് മാസം മുതൽ ഏഴ് വർഷം വരെ തടവ് കിട്ടാവുന്ന തെറ്റാണ് മന്ത്രി ചെയ്തിട്ടുള്ളത്. മന്ത്രി തന്റെ ഫേസ്‌ബുക്കിൽ ഇക്കാര്യം സമ്മതിച്ചതാണെന്നും ചെന്നിത്തല ആരോപിച്ചു.
മന്ത്രി നടത്തിയ നിയമനങ്ങൾക്കെതിരെ യൂത്ത് ലീഗ് കോടതിയെ സമീപിക്കും. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനം ഉൾപ്പെടെ മന്ത്രി ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ പിതൃസഹോദരനായ അദീപിന് നിയമനം നൽകിയെന്നായിരുന്നു മന്ത്രിക്കെതിരെ ഉയർന്ന ആദ്യ ആരോപണം. ഇതിനു പിന്നാലെയാണ് കുടുംബശ്രീയിൽ അടക്കം മന്ത്രിയുടെ നിർദേശപ്രകാരം അറുപതോളം നിയമനങ്ങൾ നടത്തിയതായി ആരോപണമുയർന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിയമപോരാട്ടം തുടങ്ങാൻ യൂത്ത് ലീഗ് തീരുമാനമെടുത്തത്.
ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ പോസ്റ്റിലേക്കുള്ള ജലീലിന്റെ ബന്ധുവിന്റെ നിയമനം ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുള്ളതാണിത്. നിർബന്ധിച്ച് നൽകേണ്ട ജോലിയല്ല ഇത്. അഭിമുഖത്തിന് വന്നവർക്ക് യോഗ്യതയില്ല എന്നത് വിശ്വാസ യോഗ്യമല്ല. മുഖ്യമന്ത്രി ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. നടപടിക്രമങ്ങൾ പാലിച്ചോ എന്ന് മന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് സർക്കാർ സ്ഥാപനമല്ല. അവിടെ നിന്നുള്ള ഡെപ്യൂട്ടേഷൻ ചരിത്രത്തിലില്ലാത്തതാണ്. കോർപ്പറേഷൻ ജനറൽ മാനേജർ പോസ്റ്റിലേക്കുള്ള യോഗ്യതയിൽ മന്ത്രി മാറ്റം വരുത്തി. ഇത് വ്യക്തമായ അഴിമതിയാണ്. ഈ നിയമനത്തിന് വിജിലൻസ് ക്ലിയറൻസ് ലഭ്യമായിട്ടില്ല. ഹജ്ജ് കമ്മറ്റിയിലെ നിയമനവും സമാനമാണ്. മന്ത്രി രാജി വെച്ചില്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കാൻ തയ്യാറാവണം.
മന്ത്രി കെ.ടി. ജലീലിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന വിവരാവകാശരേഖ ഉണ്ടെന്ന് പി.കെ. ഫിറോസ്. അപേക്ഷകരിൽ നാല് പേർക്കും, അഭിമുഖത്തിൽ പങ്കെടുത്ത രണ്ട് പേർക്കും കെ.ടി. അദീബിനെക്കാൾ യോഗ്യതയുണ്ടെന്ന് തെളിയിക്കുന്ന രേഖ പുറത്ത് വിടാൻ തയ്യാറെന്നും പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിലെ തന്നെ ഡെപ്യൂട്ടി ജനറൽ മാനേജറുടെ അപേക്ഷ പോലും തള്ളിയാണ് അദീബിന് നിയമനം നൽകിയതെന്ന് പി.കെ.ഫിറോസ് ആരോപിക്കുന്നു. അഭിമുഖത്തിന് വന്ന നാല് സർക്കാർ ജീവനക്കാർക്കും ഡെപ്യൂട്ടേഷനുള്ള യോഗ്യത ഉണ്ടായിരുന്നു. ഇതിൽ രണ്ട് പേർക്ക് അദീബിനെക്കാൾ വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും തെളിയിക്കുന്ന വിവരാവകാശ രേഖകൾ ലഭിച്ചെന്നാണ് ഫിറോസിന്റെ അവകാശവാദം.
അപേക്ഷകരിൽ യോഗ്യതയുള്ള ഏക ആളെന്ന നിലയിലാണ് കെ.ടി അദീപിന് നിയമനം നൽകിയതെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നുമാണ് നേരത്തെ കെ.ടി.ജലീൽ വ്യക്തമാക്കിയിരുന്നത്. അഭിമുഖം നടത്തിയിട്ടും യോഗ്യതയുള്ള ആളെ കിട്ടാത്തതുകൊണ്ടാണ് ഡെപ്യൂട്ടേഷനിൽ ബന്ധുവിനെ നിയമിച്ചതെന്നും ഇങ്ങനെ നിയമിക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.