- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുവിക്കരയിൽ യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ ജയിക്കും; നീതിയും ന്യായവും വിട്ട് തെരഞ്ഞെടുപ്പിൽ മുന്നണി പ്രവർത്തിച്ചിട്ടില്ലെന്ന് വി എം സുധീരൻ
കൊച്ചി: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ശബരിനാഥിന്റെ വിജയം സുനിശ്ചിതമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. ഇവിടെ യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നീതിയും ന്യായവും വിട്ട് അരുവിക്കരയിൽ യുഡിഎഫ് പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസിൽ അന്വേഷണ കമ്മിഷന് മുന്പാകെ മ
കൊച്ചി: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ശബരിനാഥിന്റെ വിജയം സുനിശ്ചിതമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. ഇവിടെ യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നീതിയും ന്യായവും വിട്ട് അരുവിക്കരയിൽ യുഡിഎഫ് പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസിൽ അന്വേഷണ കമ്മിഷന് മുന്പാകെ മൊഴി നൽകാൻ എത്തിയതായിരുന്നു സുധീരൻ.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് അനിവാര്യമാണ്. ആ സന്ദേശം ഉൾക്കൊണ്ടു തന്നെയാണ് യുഡിഎഫ് അരുവിക്കരയിൽ പ്രവർത്തിച്ചത്. യുഡിഎഫിന്റെ മുന്നോട്ടുള്ള പോക്കിന് പുതിയ ദിശ നൽകുന്നതായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
ബാർ കോഴ കേസിന്റെ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനില്ലെന്നും സുധീരൻ പറഞ്ഞു. വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിന്റെ വിശ്വാസ്യതയെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. റിപ്പോർട്ടിനെ കുറിച്ച് മാദ്ധ്യമങ്ങളിലൂടെയുള്ള തനിക്കുമുള്ളൂ. എന്നാൽ, ഇത്തരം കാര്യങ്ങളിൽ കോടതിയുടെ തീർപ്പാണ് അന്തിമമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.