ഉദുമ: നമ്മുടെ വരും തലമുറയ്ക്ക് ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന രീതിയിൽപൊതു വിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെട്ടു വരികയാണെന്ന് എഴുത്തുകാരൻ പ്രൊഫ:എം.എ. റഹ് മാൻ പറഞ്ഞു. അൺ എയ്ഡഡ് സ്‌കൂളിൽ ചേർന്ന പല കുട്ടികളും ഇപ്പോൾ സർക്കാർവിദ്യാലയങ്ങളിൽ ചേർന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഉദുമ ഇസ്ലാമിയ എ.എൽ.പി. സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
സംസാരിക്കു കയായിരുന്നു വിദ്യാലയ വികസന സമിതി ചെയർമാൻ കൂടിയായ അദ്ദേഹം .പൊതു വിദ്യാഭ്യാസത്തോടൊപ്പം കൂടുതൽ ഊർജ്വസ്വല തയോടെ നീങ്ങാൻ ഉദുമ ഇസ്ലാമിയഎ.എൽ.പി. സ്‌കൂളിന്റെ ആന്തരികവും ഭൗതികവുമായ പശ്ചാത്തല വികസനം ആരംഭിച്ചതായിഅദ്ദേഹം പറഞ്ഞു.

പി.ടി.എ. പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ ബിജുലൂക്കോസ് സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. സ്‌കൂളിലെ അദ്ധ്യാപകരുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ചസ്മാർട്ട് ക്ലാസ് റൂം ബേക്കൽ എ.ഇ.ഒ സീനിയർ സുപ്രണ്ട് നന്ദകുമാർ ഉദ്ഘാടനംചെയ്തു.

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള കുട മാനേജിങ്കമ്മിറ്റി സെക്രട്ടറി കാപ്പിൽ കെ ബി.എം. ഷെരീഫ്, പുസ്തകം പി.ടി.എ വൈസ്പ്രസിഡണ്ട് ഷംസുദ്ധീൻ ബങ്കണ എന്നിവർ വിതരണം ചെയ്തു. എൽ.എസ്.എസ് നേടിയകുട്ടികൾക്കുള്ള ഉപഹാരം റിട്ട. ഹെഡ്‌മാസ്റ്റർ എം.ശ്രീധരൻ വിതരണം ചെയ്തു.ഉദുമഗ്രാമ പഞ്ചായത്ത് മെമ്പർ നഫീസ പാക്യാര ,പി.ടി.എ. വൈസ് പ്രസിഡണ്ട് ഷെരീഫ് എരോൽ,ഹംസ ദേളി, പി.സുജിത്ത് പ്രസംഗിച്ചു.