- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുരുക്കപ്പട്ടികയിൽ ഡി ബ്രൂയിൻ, ജോർജീഞ്ഞോ, എൻഗോളോ കാന്റെ; യൂറോപ്യൻ ഫുട്‌ബോളിലെ പ്ലെയർ ഓഫ് ദ ഇയർ ആരെന്ന് ഇന്നറിയാം; വനിതകളുടെ പട്ടികയിൽ ബാഴ്സലോണ താരങ്ങൾ
ഇസ്താംബൂൾ: യൂറോപ്യൻ ഫുട്‌ബോളിലെ 'ഏറ്റവും വിലയേറിയ' താരം ആരെന്ന് ഇന്നറിയാം. ഇസ്താംബൂളിൽ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ചടങ്ങിനിടെ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിൻ, ചെൽസിയുടെ ജോർജീഞ്ഞോ, എൻഗോളോ കാന്റെ എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്.
മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിനായി റോബർട്ടോ മാൻചീനി, തോമസ് ടുഷേൽ, പെപ് ഗാർഡിയോള എന്നിവർ മത്സരിക്കുന്നു. യൂറോ കപ്പിൽ കളിച്ച 24 ടീമുകളുടെ പരിശീലകരും യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ച ക്ലബുകളുടെ 80 പരിശീലകരും യുവേഫ അംഗരാജ്യങ്ങളിൽ നിന്നുള്ള 55 ഫുട്‌ബോൾ ജേർണലിസ്റ്റുകളും വോട്ടെടുപ്പിലൂടെയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
2020-21 സീസണിൽ ദേശീയ ടീമിലെയും ക്ലബിലേയും പ്രകടനം പരിഗണിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വർഷത്തെ ജേതാവായ റോബർട്ട് ലെവൻഡോവ്സ്‌കി അഞ്ചാം സ്ഥാനത്തായപ്പോൾ ലിയോണൽ മെസി നാലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒൻപതാം സ്ഥാനത്തുമായി.
ലീകെ മെർട്ടൻസ്, അലക്സിയ പ്യുറ്റേയാസ്, ജെനിഫർ ഹെർമോസോ എന്നിവരാണ് വനിതാ പ്ലെയർ ഓഫ് ദ ഇയറിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. മൂന്നുപേരും സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ താരങ്ങളാണ്.
സ്പോർട്സ് ഡെസ്ക്