- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: സർവകലാശാലകൾക്ക് കീഴിൽ എം.ഫിൽ, പിഎച്ച്.ഡി ഗവേഷക വിദ്യാർത്ഥിനികൾക്ക് പ്രസവാവധി 240 ദിവസമായി വർധിപ്പിച്ച് യുജിസി. ഇതുകൂടാതെ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അനുവദിക്കുന്നത് സംബന്ധിച്ച് ഉചിതമായ ചട്ടങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാൻ രാജ്യത്തെ എല്ലാ സർവകലാശാലകളുടെയും വൈസ് ചാൻസലർമാർക്ക് യുജിസി നിർദ്ദേശം നൽകുകയും ചെയ്തു.
ഗവേഷക വിദ്യാർത്ഥിനികൾക്ക് നേരത്തെ ആറ് മാസം പ്രസവാവധി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ എട്ട് മാസമായി വർധിപ്പിച്ചത്. ബിരുദ, ബിരുദാനന്തര വിദ്യാർത്ഥിനികൾക്ക് പ്രസവാവധി, ഹാജർ ഇളവ്, അപേക്ഷകളും മറ്റും സമർപ്പിക്കുന്ന തീയതിയിൽ ഇളവ് എന്നിവക്കുള്ള കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കാനാണ് വൈസ് ചാൻസലർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
Next Story