- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വയംഭരണ കോളേജുകൾക്ക് കോഴ്സുകൾ തുടങ്ങാം ഫീസും നിശ്ചയിക്കാം; ഫലം പ്രഖ്യാപിക്കാനും, പ്രൊവിഷണൽ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകാനും കോളേജുകൾക്ക് അധികാരം; സ്വയംഭരണ കോളേജുകൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ യുജിസി തീരുമാനം
ന്യൂഡൽഹി: സ്വയംഭരണ കോളേജുകൾക്ക് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം നൽകാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി.) തീരുമാനിച്ചു. ഇതനുസരിച്ച് പുതിയ കോഴ്സുകൾ തുടങ്ങാം. സിലബസ്, ഫീസ് എന്നിവ നിശ്ചയിക്കാം. ഫലം പ്രഖ്യാപിക്കാനും പ്രൊവിഷണൽ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകാനും ഇത്തരം കോളേജുകൾക്ക് അധികാരമുണ്ടാവും. ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകാനുള്ള അധികാരം സർവകലാശാലയ്ക്കുതന്നെ ആയിരിക്കും. കോളേജിന്റെ പേരുള്ള സർട്ടിഫിക്കറ്റാകും നൽകുക. ഇതുസംബന്ധിച്ച യുജിസി. (ഓട്ടോണമസ് പദവി നൽകൽ, പഠനനിലവാരം ഉറപ്പാക്കാനുള്ള നടപടികൾ ചട്ടം-2018) പുറത്തിറങ്ങി. പ്രൊവിഷണൽ സർട്ടിഫിക്കറ്റും മൈഗ്രേഷൻ സർട്ടിഫിക്കറ്റും കോളേജിൽനിന്ന് നൽകാൻ അനുമതി നൽകിയതോടെ സർവകലാശാലയിൽനിന്ന് സർട്ടിഫിക്കറ്റുകൾ കിട്ടാനുള്ള കാലതാമസം ഒഴിവാകും. പത്തുവർഷമായി പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സെൽഫ് ഫിനാൻസിങ് കോളേജുകൾക്ക് ഓട്ടോണമസ് പദവിക്ക് അപേക്ഷിക്കാം. നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ ഗ്രേഡോ, കുറഞ്ഞത് മൂന്ന് പ്രോഗ്രാമുകൾക
ന്യൂഡൽഹി: സ്വയംഭരണ കോളേജുകൾക്ക് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം നൽകാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി.) തീരുമാനിച്ചു. ഇതനുസരിച്ച് പുതിയ കോഴ്സുകൾ തുടങ്ങാം. സിലബസ്, ഫീസ് എന്നിവ നിശ്ചയിക്കാം. ഫലം പ്രഖ്യാപിക്കാനും പ്രൊവിഷണൽ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകാനും ഇത്തരം കോളേജുകൾക്ക് അധികാരമുണ്ടാവും.
ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകാനുള്ള അധികാരം സർവകലാശാലയ്ക്കുതന്നെ ആയിരിക്കും. കോളേജിന്റെ പേരുള്ള സർട്ടിഫിക്കറ്റാകും നൽകുക. ഇതുസംബന്ധിച്ച യുജിസി. (ഓട്ടോണമസ് പദവി നൽകൽ, പഠനനിലവാരം ഉറപ്പാക്കാനുള്ള നടപടികൾ ചട്ടം-2018) പുറത്തിറങ്ങി.
പ്രൊവിഷണൽ സർട്ടിഫിക്കറ്റും മൈഗ്രേഷൻ സർട്ടിഫിക്കറ്റും കോളേജിൽനിന്ന് നൽകാൻ അനുമതി നൽകിയതോടെ സർവകലാശാലയിൽനിന്ന് സർട്ടിഫിക്കറ്റുകൾ കിട്ടാനുള്ള കാലതാമസം ഒഴിവാകും. പത്തുവർഷമായി പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സെൽഫ് ഫിനാൻസിങ് കോളേജുകൾക്ക് ഓട്ടോണമസ് പദവിക്ക് അപേക്ഷിക്കാം.
നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ ഗ്രേഡോ, കുറഞ്ഞത് മൂന്ന് പ്രോഗ്രാമുകൾക്ക് വ്യക്തിഗതമായി നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ.ബി.എ.) നൽകുന്ന 675 സ്‌കോറോ ലഭിച്ചിട്ടുള്ള കോളേജുകൾക്ക് അപേക്ഷിക്കാമെന്നും യുജിസി. വ്യവസ്ഥചെയ്യുന്നു.
പ്രവേശന മാനദണ്ഡം നിശ്ചയിക്കാം
* കേന്ദ്ര സർക്കാരുകളുടെ സംവരണ നയത്തിനനുസരിച്ച് കോഴ്സുകളുടെ പ്രവേശന മാനദണ്ഡം സ്വയംഭരണ കോളേജുകൾക്ക് നിശ്ചയിക്കാം.
* പുതിയ ബിരുദ, ബിരുദാനന്തര കോഴ്സുകളും പിഎച്ച്.ഡി.യും തുടങ്ങുന്നതിനും അനുമതി. ഇക്കാര്യം യഥാസമയം സർവകലാശാലയെ അറിയിച്ചാൽമതി.
* യുജിസി. 2014-ൽ പുറപ്പെടുവിച്ച ബിരുദ കോഴ്സുകളുടെ മാനദണ്ഡങ്ങൾക്കുവിധേയമായി കോളേജ് അക്കാദമിക് കൗൺസിലിന്റെയും മറ്റ് നിയമാനുസൃത സമിതികളുടെയും അംഗീകാരത്തോടെ കോഴ്സ് തുടങ്ങാം.
* സർവകലാശാലയെ മുൻകൂട്ടി അറിയിക്കാതെ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങാം. കോളേജിലെ ബന്ധപ്പെട്ട സമിതികളുടെ അംഗീകാരമുണ്ടാകണം.
* കോളേജിന്റെ സീൽ പതിച്ച സർട്ടിഫിക്കറ്റായിരിക്കും കോഴ്സ് പൂർത്തിയാക്കിയവർക്ക് നൽകുക. കോഴ്സുകൾ തുടങ്ങുന്നതിനെക്കുറിച്ച് സർവകലാശാലയെ അറിയിക്കണം
* നിലവിലുള്ള കോഴ്സുകളുടെ പേര് മാറ്റാനും ഘടന മാറ്റാനും കോളേജുകൾക്ക് അധികാരം ലഭിച്ചു. ഇക്കാര്യം യഥാസമയം സർവകലാശാലയെ അറിയിക്കണം.
* യുജിസി. മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രിൻസിപ്പൽ, അദ്ധ്യാപകർ, ഓഫീസ് ജീവനക്കാർ തുടങ്ങിയവരെ നിയമിക്കാം.
വിദേശ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും സ്വീകരിക്കാം
പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സ്വയംഭരണ സർവകലാശാലകളെ മൂന്നായി തരംതിരിക്കാനും യുജിസി. തീരുമാനിച്ചു. ഗ്രേഡിങ്ങിന്റെ അടിസ്ഥാനത്തിലാകും അക്കാദമികസ്വാതന്ത്ര്യം നൽകുക. ആദ്യ രണ്ട് വിഭാഗത്തിൽപ്പെടുന്ന സർവകലാശാലകൾക്ക് വിദേശ അദ്ധ്യാപകരെ നിയമിക്കാം. പഠിക്കാൻ വിദേശ വിദ്യാർത്ഥികൾക്കും അവസരം നൽകാം. ആവശ്യമെങ്കിൽ മികവുറ്റ അദ്ധ്യാപകർക്ക് യുജിസി. നിർദേശിക്കുന്ന ശമ്പളത്തെക്കാൾ ഉയർന്നശമ്പളം നൽകാനും സ്വാതന്ത്ര്യമുണ്ടാകും.
നാക് അക്രഡിറ്റേഷനുള്ള പോയന്റ് 3.51-ൽ കൂടുതലുള്ള സർവകലാശാലകളാണ് ഒന്നാം വിഭാഗത്തിൽ വരുന്നത്. 3.26 മുതൽ 3.50 വരെ പോയന്റുള്ള സ്ഥാപനങ്ങൾ രണ്ടാം വിഭാഗത്തിൽ വരും. ഇതിൽ താഴെ പോയന്റുള്ള സർവകലാശാലകൾ മൂന്നാംവിഭാഗത്തിലും.
ആകെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും 20 ശതമാനം വരെയാണ് വിദേശത്തുനിന്നുള്ളവർക്ക് അവസരം നൽകാവുന്നത്. വിദേശ അദ്ധ്യാപകർ ലോക റാങ്കിങ്ങിൽ ആദ്യ 500 റാങ്കുകളിൽപ്പെടുന്ന സ്ഥാപനങ്ങളിൽ നിന്നുള്ളവരാകണം. വിദേശ സർവകലാശാലകളുമായി ചേർന്നുള്ള കോഴ്സുകൾ നടത്താനും ഇവയ്ക്ക് സ്വാതന്ത്ര്യമുണ്ടാകും.