ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു. മെയ് രണ്ടുമുതൽ 17 വരെയാണ് വിവിധ വിഷയങ്ങളിൽ നെറ്റ് പരീക്ഷ നടത്തുന്നത്. ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതകൾക്കാണ് പരീക്ഷ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ ട്വിറ്റർ ഹാൻഡിലിലാണ് പരീക്ഷാതീയതികൾ പ്രഖ്യാപിച്ചത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. 2,3,4,5,6,7,10,11,12,14,17 തീയതികളിലാണ് പരീക്ഷ. ഫെബ്രുവരി രണ്ടുമുതൽ മാർച്ച് രണ്ടുവരെ അപേക്ഷിക്കാം. മാർച്ച് മൂന്നിനകം പരീക്ഷാഫീസ് അടയ്ക്കണം. പരീക്ഷാ സമയം മൂന്ന് മണിക്കൂറാണ്. പേപ്പർ ഒന്നിന് നൂറ് മാർക്കാണ്. 200 മാർക്കിന്റേതാണ് രണ്ടാമത്തെ പേപ്പർ. കൂടുതൽ വിവരങ്ങൾക്ക് ugcnet.nta.nic.in