- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടക കൊടുക്കാത്തതിനാൽ വീട്ടിൽ നിന്നിറക്കി വിട്ടു; തെരുവിലെ ബെഞ്ചിൽ താമസം ഉറപ്പിച്ചപ്പോൾ ഭക്ഷണവും പണവും നാട്ടുകാർ തന്നു; വീട് കൊടുക്കാം എന്ന് കൗൺസിൽ പറഞ്ഞിട്ടും പോവാതെ മൂന്ന് കൊല്ലമായി ലണ്ടൻ തെരുവിൽ ഒരു കുടുംബം
യുകെയിലുള്ള നിരവധി കുടുംബങ്ങൾ എങ്ങനെയെങ്കിലും ഒരു വീട് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ലണ്ടനിലെ തെരുവിൽ കഴിയുന്ന അമ്മയും മകനും അടങ്ങുന്ന ഈ സോമാലി കുടുംബത്തിന് സൗജന്യമായി വീട് കൊടുക്കാമെന്ന് കൗൺസിൽ വാഗ്ദാനം ചെയ്തിട്ടും അവരത് സ്വീകരിക്കാൻ തയ്യാറാവുന്നില്ല. പകരം കഴിഞ്ഞ മൂന്ന് വർഷമായി ഇവർ തെരുവിലെ ബെഞ്ചിലാണ് അന്തിയുറങ്ങുന്നത്. മൂന്ന് വർഷം മുമ്പ് ലണ്ടനിലെ ടൂട്ടിംഗിലെ ഫ്‌ലാറ്റിൽ നിന്നും വാടക കൊടുക്കാത്തതിന്റെ പേരിൽ ഇറക്കി വിടുകയായിരുന്നു ഇവരെയെന്നാണ് റിപ്പോർട്ട്. തുടർന്ന് തെരുവിലെ ബെഞ്ചിൽ താമസം ഉറപ്പിച്ചപ്പോൾ നാട്ടുകാർ ഭക്ഷണവും പണവും നൽകുകയായിരുന്നു. ഇപ്പോഴും ഈ ബലത്തിലാണ് ഈ അമ്മയും മകനും പിടിച്ച് നിൽക്കുന്നത്. മൂന്ന് വർഷം മുമ്പ് രണ്ട് ബെഡ്‌റൂം കൗൺസിൽ ഫ്‌ലാറ്റിൽ നിന്നായിരുന്നു ഇവരെ ഇറക്കി വിട്ടിരുന്നത്. ഇവരെ പുനരധിവസിപ്പിക്കാനായി സൗജന്യ ഫ്‌ലാറ്റുമായി വാൻഡ്‌സ് വർത്ത് കൗൺസിൽ പുറകെ നടന്നിട്ടും ഈ അമ്മയും മകനും വഴങ്ങുന്നില്ലെന്നതാണ് അത്ഭുതകരമായ കാര്യം. സൗത്ത് വെസ്റ്റ് ലണ്ടനിലെ ടൂട്ടിംഗ
യുകെയിലുള്ള നിരവധി കുടുംബങ്ങൾ എങ്ങനെയെങ്കിലും ഒരു വീട് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ലണ്ടനിലെ തെരുവിൽ കഴിയുന്ന അമ്മയും മകനും അടങ്ങുന്ന ഈ സോമാലി കുടുംബത്തിന് സൗജന്യമായി വീട് കൊടുക്കാമെന്ന് കൗൺസിൽ വാഗ്ദാനം ചെയ്തിട്ടും അവരത് സ്വീകരിക്കാൻ തയ്യാറാവുന്നില്ല. പകരം കഴിഞ്ഞ മൂന്ന് വർഷമായി ഇവർ തെരുവിലെ ബെഞ്ചിലാണ് അന്തിയുറങ്ങുന്നത്. മൂന്ന് വർഷം മുമ്പ് ലണ്ടനിലെ ടൂട്ടിംഗിലെ ഫ്‌ലാറ്റിൽ നിന്നും വാടക കൊടുക്കാത്തതിന്റെ പേരിൽ ഇറക്കി വിടുകയായിരുന്നു ഇവരെയെന്നാണ് റിപ്പോർട്ട്. തുടർന്ന് തെരുവിലെ ബെഞ്ചിൽ താമസം ഉറപ്പിച്ചപ്പോൾ നാട്ടുകാർ ഭക്ഷണവും പണവും നൽകുകയായിരുന്നു. ഇപ്പോഴും ഈ ബലത്തിലാണ് ഈ അമ്മയും മകനും പിടിച്ച് നിൽക്കുന്നത്.
മൂന്ന് വർഷം മുമ്പ് രണ്ട് ബെഡ്‌റൂം കൗൺസിൽ ഫ്‌ലാറ്റിൽ നിന്നായിരുന്നു ഇവരെ ഇറക്കി വിട്ടിരുന്നത്. ഇവരെ പുനരധിവസിപ്പിക്കാനായി സൗജന്യ ഫ്‌ലാറ്റുമായി വാൻഡ്‌സ് വർത്ത് കൗൺസിൽ പുറകെ നടന്നിട്ടും ഈ അമ്മയും മകനും വഴങ്ങുന്നില്ലെന്നതാണ് അത്ഭുതകരമായ കാര്യം. സൗത്ത് വെസ്റ്റ് ലണ്ടനിലെ ടൂട്ടിംഗിലെ മാസം 1500 പൗണ്ട് വാടക വരുന്ന ഫ്‌ലാറ്റിൽ ഇവരെ പുനരധിവസിപ്പിക്കാനാണ് കൗൺസിൽ ശ്രമിച്ചത്. ഫ്‌ലാറ്റിലേക്ക് മടങ്ങിപ്പോകാൻ ഇവരുടെ മറ്റ് കുടുംബാംഗങ്ങളും പ്രാദേശിക സോമാലി സമൂഹവും ആവശ്യപ്പെട്ടിട്ടും ഇവർ ചെവിക്കൊണ്ടിട്ടില്ല.
2014 ഡിസംബർ മുതലാണ് ഈ അമ്മയ്ക്കും മകനും വീടില്ലാതായിരിക്കുന്നത്. ഒരു കുടുംബാംഗം മരിച്ചതും തുടർച്ചയായ ആശുപത്രി വാസവും അവരെ കടക്കെണിയിലാഴ്‌ത്തുകയും വാടക നൽകാൻ സാധിക്കാതെ പോവുകയുമായിരുന്നുവെന്ന് സൂചനയുണ്ട്. ടൂട്ടിങ് ഹൈസ്ട്രീറ്റിനടുത്തുള്ള ടികെ മാക്‌സിന് പുറത്തുള്ള വിവിധ ബെഞ്ചുകളിലായിരുന്നു ഇവർ മാറി മാറി രാപ്പാർത്തിരുന്നത്. എന്നാൽ നിലവിൽ ലോക്കൽ ലൈബ്രറിക്ക് പുറത്തുള്ള ഒരു സ്ഥലത്താണിവർ താമസിക്കുന്നത്. മകൻ ലൈബ്രറി ചുമരിന് മേൽ മൂത്രമൊഴിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ദിവസം മുഴുവൻ ഇരുവരും ബെഞ്ചിൽ ഇരിക്കുന്ന ചിത്രങ്ങളും കാണാം. എന്നാൽ അർധരാത്രിയിൽ കിടക്കുന്നതിന് മുമ്പ് അവർ ഒരു ടാർപോളിൻ വലിച്ച് കെട്ടുന്നതും കാണാം.
രാവിലെ പത്തരക്കാണ് ഇരുവരും ഉണരുന്നത്. തുടർന്ന് അരമണിക്കൂറിന് ശേഷം ഹണി സാൻഡ് വിച്ച് കഴിക്കും. ദിവസത്തിൽ ഏതാണ്ട് മുഴുവൻ സമയവും 60 കാരിയായ അമ്മ തങ്ങളുടെ ഭൂതകാലം ജനങ്ങളോട് വിവരിക്കാറുണ്ട്. 20 വയസുള്ള മകൻ അമ്മയ്ക്കരുകിൽ ബെഞ്ചിലിരിക്കുകയും ചെയ്യും. ഈ പ്രദേശത്തുള്ളവരാണ് ഇവർക്ക് ഭക്ഷണവും വെള്ളവും കൃത്യ സമയത്ത് നൽകി വരുന്നത്. തങ്ങളുടെ കൈവശമുള്ള അത്യാവശ്യവസ്തുക്കൾ ഇവർ ഒരു
ചാക്കിൽ കെട്ടി ബെഞ്ചിനടിയിൽ വച്ചിരിക്കുന്നതായി കാണാം. ഉച്ചയോടെ മകൻ എംപി 3യിൽ പാട്ട് കേൾക്കാറുണ്ട്. തുടർന്ന് ഉച്ചയ്ക്ക് ചിക്കൻ ആൻഡ് ചിപ്‌സ് കഴിച്ച് ഇരുവരും നടക്കാൻ പോകുന്ന പതിവുമുണ്ട്. പൊലീസും പ്രദേശത്തെ നിവാസികളും ഇവരെ ഫ്‌ലാറ്റിലേക്ക് മാറിതാമസിക്കാൻ നിർബന്ധിച്ചിട്ടും ഇവർ വഴങ്ങുന്നില്ലെന്നാണ് റിപ്പോർട്ട്.