- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുവാൻ പുതിയ പദ്ധതി; എ ക്ലാസ്സ് ഡ്രഗ് ഉപയോഗിക്കുന്നവർക്ക് ബ്രിട്ടീഷ് പാസ്സ്പോർട്ടും ഡ്രൈവിങ് ലൈസൻസും നഷ്ടമായേക്കും; മയക്കുമരുന്നിനെതിരെ സന്ധിയില്ലാ സമരവുമായി ബ്രിട്ടൻ
ലണ്ടൻ: മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഇല്ലാതെയാക്കുവാൻ ഒരു ദശവത്സര പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബോറിസ് ജോൺസൺ. ഈ ആഴ്ച്ചയിൽ പ്രഖ്യാപിക്കുന്ന ഈ പദ്ധതി പ്രകാരം എ ക്ലാസ്സ് ഡ്രഗ് ഉപയോഗിക്കുന്നവർക്ക് അവരുടേ ബ്രിട്ടീഷ് പാസ്സ്പൊർട്ടോ ഡ്രൈവിങ് ലൈസൻസോ നഷ്ടപ്പെട്ടേക്കും. യാത്രാ നിരോധനം, കഠിനമായ ശിക്ഷാവിധികൾ എന്നിവയാണ് മയക്കുമരുന്ന് കച്ചവടക്കാരെ കാത്തിരിക്കുന്നത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന കൗണ്ടിലൈൻ സംഘങ്ങളെ ഇല്ലായ്മചെയ്യുവാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.
ഞായറാഴ്ച്ച സൺ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇതിൽ ചില നടപടികൾ മദ്ധ്യവർത്തി സമൂഹത്തിൽപ്പെട്ട മയക്കുമരുന്ന് ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ് എന്നാണ്. ഡിന്നർ പാർട്ടികളിലും ക്ലബ്ബുകളിലും മറ്റും മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രൊഫഷണലുകളെ ഇതിൽ നിന്നും പിന്തിരിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ രീതിയിലുള്ള ശിക്ഷകളാണ് അതിനായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ വിഭാഗത്തിൽ പെടുന്നവർ മയക്കുമരുന്ന് ഉപയോഗിച്ചാൽ അവരുടെ ജീവിത ശൈലിയെ ഗുരുതരമായി ബാധിക്കുന്ന രീതിയിലുള്ള ശിക്ഷാനടപടികളായിരിക്കും ഉണ്ടാവുക. അതിന്റെ ഭാഗമായിട്ടാണ് ഡ്രൈവിങ് ലൈസൻസും പാസ്പ്പോർട്ടും റദ്ദ് ചെയ്യുവാൻ ആലോചിക്കുന്നതെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ജീവിതശൈലിയുടെ ഭാഗമായി മയക്ക് മരുന്ന് ഉപയോഗിക്കുന്നവർക്ക് അവരുടെ ജീവിതം ആസ്വദിക്കാൻ കഴിയാത്ത വിധത്തിലുള്ള ശിക്ഷയാകണം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോൾ ആരാധകരുടെ തെമ്മാടിക്കൂട്ടങ്ങളെ നിരോധിക്കുന്നതും അതുപോലെ ചൈൽഡ് മെയിന്റനൻസ് നൽകാൻ കടിക്കുന്ന രക്ഷകർത്താക്കള്ക്കുള്ള് ഉപരോധവുമൊക്കെ പോലുള്ള സിവിൽ ശിക്ഷാ നടപടികളായിരിക്കും ഏറെയും. പാർലമെന്ററി എസ്റ്റേറ്റിൽ മുഴുവൻ മണം പിടിക്കാൻ കഴിവുള്ള നായ്ക്കളുടേ സ്ക്വാഡിനെ വിന്യസിക്കുമെന്നും സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന് ഉത്തരവാദിത്തപ്പെട്ട വകുപ്പുകളൂമായി അടുത്തയാഴ്ച്ച ഇക്കാര്യം ചർച്ചചെയ്യുമെന്ന് അഡ്മിനിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ കൺസർവേറ്റീവ് എം പ് ചാൾസ് വാക്കർ അറിയിച്ചു.
പാർലമെന്റിനകത്തുകൊക്കെയ്ൻ ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മയക്കുമരുന്നുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും മരണങ്ങളും കൈകാര്യം ചെയ്യുവാൻ പ്രത്യേക യൂണിറ്റ് രൂപീകരിക്കുമെന്ന് ജൂലായിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഒരു സർവ്വേ ഫലം പറയുന്നത് ഇംഗ്ലണ്ടിൽ മാത്രം ഉദേശം 3 ലക്ഷത്തോളം കറുപ്പ്, കൊക്കെയ്ൻ ഉപയോക്താക്കൾ ഉണ്ടെന്നായിരുന്നു. അതിനു തൊട്ടു മുൻപത്തെ വർഷം ഏകദേശം 10 ലക്ഷം പേർ കൊക്കെയ്ൻ ഉപയോഗിച്ചതായും സർവ്വേയിൽ പറയുന്നു.
മയക്കുമരുന്നുപയോഗം മൂലമുള്ള മരണത്തിന്റെ നിരക്ക് അതിവേഗം കുതിച്ചുയരുകയാണ്. 2012 മുതലുള്ള കണക്കുകൾ എടുത്താൽ ഇതുവരെ 80 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. പ്രതിവർഷം ഏകദേശം 9.4 ബില്യൺ പൗണ്ടിന്റെ കച്ചവടമാണ് നിയമവിരുദ്ധമായ മയക്കുമരുന്ന് വിപണീയിൽ നടക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. ഇത് ബ്രിട്ടനിലാകമാനം നിയമവിരുദ്ധമായി വിൽക്കുന്ന മയക്കുമരുന്നിന്റെ കണക്കാണ്.
മറുനാടന് ഡെസ്ക്