- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ അന്തിമ വിധി നാളെ; കോടതിവിധി എന്തുതന്നെയായാലും മല്യ ഉടൻ ഇന്ത്യയിലേക്ക് എത്തില്ലെന്ന് വിലയിരുത്തൽ; വിധി പറയുന്നത് ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കരുതെന്ന് ആവശ്യവുമായി മാല്യ സുപ്രീം കോടതിയെ സമീപിച്ചു
ലണ്ടൻ: വിവാദ മദ്യവ്യവസായി വിജയ് മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ ബ്രിട്ടീഷ് കോടതി തിങ്കളാഴ്ച്ച അന്തിമ വിധി പറയും. വിധി ഇന്ത്യക്ക് അനുകൂലമായാലും മല്യ ഉടൻ രാജ്യത്തേക്കെത്താൻ സാധ്യതയില്ലെന്നാണ് സൂചന.ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിലാണ് മല്യയുടെ പരാതി പരിഗണിക്കുന്നത്. തിങ്കളാഴ്ച്ചത്തെ വിധി പ്രതികൂലമാണെങ്കിൽ മേൽക്കോടതിയിൽ അപ്പീൽ നല്കാനുള്ള അവസരം മല്യക്ക് ലഭിച്ചേക്കും. മറിച്ച് മല്യയെ വിട്ടുനൽകില്ല എന്നാണ് കോടതിവിധി എങ്കിൽ മേൽക്കോടതിയെ സമീപിക്കാൻ ഇന്ത്യക്ക് കഴിയും. കോടതിവിധി എന്തുതന്നെയായാലും മല്യ ഉടൻ ഇന്ത്യയിലേക്ക് എത്താൻ സാധ്യതയില്ല. 9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തി 2016 മാർച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്. തനിക്ക് 12,400 കോടിയുടെ ആസ്തികളുണ്ടെന്നും അത് ഉപയോഗിച്ച് ബാങ്ക് വായ്പകൾ ഉൾപ്പെടെ എല്ലാ ബാധ്യതകളും തീർക്കാൻ കഴിയുമെന്നും വിജയ് മല്യയുടെ അഭിഭാ
ലണ്ടൻ: വിവാദ മദ്യവ്യവസായി വിജയ് മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ ബ്രിട്ടീഷ് കോടതി തിങ്കളാഴ്ച്ച അന്തിമ വിധി പറയും. വിധി ഇന്ത്യക്ക് അനുകൂലമായാലും മല്യ ഉടൻ രാജ്യത്തേക്കെത്താൻ സാധ്യതയില്ലെന്നാണ് സൂചന.ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിലാണ് മല്യയുടെ പരാതി പരിഗണിക്കുന്നത്. തിങ്കളാഴ്ച്ചത്തെ വിധി പ്രതികൂലമാണെങ്കിൽ മേൽക്കോടതിയിൽ അപ്പീൽ നല്കാനുള്ള അവസരം മല്യക്ക് ലഭിച്ചേക്കും. മറിച്ച് മല്യയെ വിട്ടുനൽകില്ല എന്നാണ് കോടതിവിധി എങ്കിൽ മേൽക്കോടതിയെ സമീപിക്കാൻ ഇന്ത്യക്ക് കഴിയും.
കോടതിവിധി എന്തുതന്നെയായാലും മല്യ ഉടൻ ഇന്ത്യയിലേക്ക് എത്താൻ സാധ്യതയില്ല. 9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തി 2016 മാർച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്.
തനിക്ക് 12,400 കോടിയുടെ ആസ്തികളുണ്ടെന്നും അത് ഉപയോഗിച്ച് ബാങ്ക് വായ്പകൾ ഉൾപ്പെടെ എല്ലാ ബാധ്യതകളും തീർക്കാൻ കഴിയുമെന്നും വിജയ് മല്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കിങ്ഫിഷർ എയർലൈൻസിന് പലിശ സഹിതം 6000 കോടിയുടെ ബാങ്ക് വായ്പയാണ് തിരിച്ചടയ്ക്കാനുള്ളതെന്നും മല്യയുടെ കമ്പിനിയായ യുനൈറ്റഡ് ബ്രിവറീസ് ഹോൾഡിങ്സ് അറിയിച്ചു. കമ്പനിയുടെ സ്വത്ത് വകകളും ഓഹരികളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരിക്കുകയാണ്.
ഇത് കാരണമാണ് ആസ്തികൾ വിറ്റ് കടം തീർക്കാൻ കഴിയാത്തതെന്നും കമ്പനി കോടതിയിൽ വാദിച്ചു. ബംഗളുരു ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കമ്പനിയുടെ ആസ്തികൾക്ക് ജനുവരിയിൽ 13,400 കോടിയുടെ മൂല്യമുണ്ടായിരുന്നെന്നും വിപണിയിലെ കയറ്റിറക്കങ്ങൾ കാരണം ഇപ്പോൾ മൂല്യം 12,400 കോടിയിൽ എത്തിയെന്നും അഭിഭാഷൻ വാദത്തിനിടെ പറഞ്ഞു
അതേസമയം തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടിക്കെതിരെ വിവാദ മദ്യവ്യവസായി വിജയ് മല്യ സുപ്രീം കോടതിയെ സമീപിച്ചു. നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി വിശദീകരണം ആരാഞ്ഞ് ഇഡിക്ക് നോട്ടിസ് അയച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതിയിലാണ് മല്യക്കെതിരെയുള്ള കേസ് നടക്കുന്നത്. ഈ നിയമപ്രകാരം ഒരാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാൽ കേസിൽ അന്തിമവിധി വരുന്നതു വരെ കാത്തിരിക്കാതെ ഉടൻ തന്നെ സ്വത്തുക്കൾ കണ്ടുകെട്ടാം. പ്രത്യേക കോടതിയും പിന്നീട് ഹൈക്കോടതിയും അപേക്ഷ തള്ളിയതിനെ തുടർന്നാണ് മല്യ സുപ്രീം കോടതിയിലെത്തിയത്.